വിശ്വാസ സംരക്ഷണത്തിനു ജനം തെരുവിൽ ഇറങ്ങേണ്ട സാഹചര്യം: എൻ.ഡി. അപ്പച്ചൻ
1599898
Wednesday, October 15, 2025 5:43 AM IST
കൽപ്പറ്റ: സംസ്ഥാനത്ത് വിശ്വാസ സംരക്ഷണത്തിന് ജനം തെരുവിൽ ഇറങ്ങേണ്ട സാഹചര്യമാണെന്ന് എഐസിസി അംഗം എൻ.ഡി. അപ്പച്ചൻ പ്രസ്താവനയിൽ പറഞ്ഞു.
വിശ്വാസത്തിന്റെ ഭാഗമായി ഭക്തർ നൽകിയ സ്വർണം പോലും മോഷ്ടിക്കുന്ന സ്ഥിതിയാണ്. ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡും മന്ത്രിയും ഒരുപോലെ ഉത്തരവാദികളാണ്. ശബരിമലയ്ക്കു പുറമേ ക്ഷേത്രങ്ങളിലും സമാനരീതിയിലുള്ള സംഭവങ്ങളാണ് ദിവസവും പുറത്തുവരുന്നത്. അന്പലക്കൊള്ളക്ക് ഒത്താശ ചെയ്യുന്ന സർക്കാർ വിശ്വാസികളെ വെല്ലുവിളിക്കുകയാണ്.
ഈ സാഹചര്യത്തിൽ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന വിശ്വാസ സംരക്ഷണ യാത്രയ്ക്ക് വർധിച്ച പ്രസക്തിയാണുള്ളത്. കെ. മുരളീധരന്റെ നേതൃത്വത്തിൽ ഇന്ന് ജില്ലയിലെത്തുന്ന യാത്രയ്ക്ക് ഉജ്വല സ്വീകരണം നൽകണമെന്ന് അപ്പച്ചൻ കോണ്‍ഗ്രസ് പ്രവർത്തകരോട് അഭ്യർഥിച്ചു.