കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ ആർട്സ് വിഭാഗം അനുവദിക്കണം: പ്രിയങ്ക ഗാന്ധി എംപി
1599903
Wednesday, October 15, 2025 5:44 AM IST
കൽപ്പറ്റ: കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വണ്‍, പ്ലസ് ടു കോഴ്സുകളിൽ ഹ്യുമാനിറ്റീസും കോമേഴ്സും ഉൾപ്പെടുന്ന ആർട്സ് വിഭാഗം കോഴ്സുകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എംപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രാധാന് കത്ത് നൽകി.
കൽപ്പറ്റയിൽ ആകെയുള്ള കേന്ദ്രീയ വിദ്യാലയമെന്ന നിലയ്ക്ക് ഈ കോഴ്സുകൾ ആരംഭിക്കുന്നത് കുട്ടികൾക്ക് ഗുണം ചെയ്യുമെന്നും ഇക്കാലത്ത് അത് അത്യന്താപേക്ഷിതമാണെന്നും പ്രിയങ്ക ഗാന്ധി എംപി കത്തിൽ പറഞ്ഞു.
പ്രിയങ്ക ഗാന്ധി എംപിയുടെ സന്ദർശന വേളയിൽ കേന്ദ്രീയ വിദ്യാലയത്തിലെ രക്ഷിതാക്കളും അധ്യാപകരും നൽകിയ മെമ്മോറാണ്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.