ചുണ്ടേൽ പള്ളിയിൽ വിശുദ്ധ യൂദാ തദ്ദേവൂസിന്റെ തിരുനാൾ 19 മുതൽ
1600355
Friday, October 17, 2025 5:37 AM IST
കൽപ്പറ്റ: ചൂണ്ടേൽ സെന്റ് ജൂഡ്സ് തീർഥാടനകേന്ദ്രത്തിൽ വിശുദ്ധ യൂദാ തദ്ദേവൂസിന്റെ രക്തസാക്ഷിത്വ തിരുനാൾ 19 മുതൽ 28 വരെ ആഘോഷിക്കും. 19ന് വൈകുന്നേരം നാലിന് ആരംഭിക്കുന്ന ജപമാലയ്ക്കുശേഷം വികാരി ഫാ.ഏബ്രഹാം ആകശാലയിൽ കൊടിയേറ്റും.
4.30ന് കോഴിക്കോട് രൂപത പ്രൊക്യുറേറ്റർ ഫാ.പോൾ പേഴ്സി ഡിസിൽവയുടെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. 20ന് രാവിലെ ഏഴിനും 10.30നും 4.30നും ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. യഥാക്രമം ഫാ.സനൽ ലോറൻസ്, കണ്ണൂർ രൂപത പ്രൊക്യുറേറ്റർ ഫാ.ജോർജ് പൈനാടത്ത് എന്നിവർ കാർമികരാകും.
21 മുതൽ 26 വരെ രാവിലെ 11നും വൈകുന്നേരം അഞ്ചിനും ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. യഥാക്രമം ഫാ.ഷാജൻ ജോസഫ്, ഫാ.ജോണ്സണ് കൊച്ചുപറന്പിൽ, ഫാ.ജോസഫ് ഫെർണാണ്ടസ്, ഫാ.അജിത്ത് ആന്റണി ഫെർണാണ്ടസ്,
ഫാ.സജീഷ് പുതിയവീട്ടിൽ, ഫാ.ജൂബി ചാക്കോ, ഫാ.ജോഷി പെരിഞ്ചേരി, ഫാ.തോമസ് കപ്പലുമാക്കൽ, ഫാ.ഷിജോയ് ഫ്രാൻസിസ്, ഫാ.വിൻസന്റ് പുളിക്കൽ, ഫാ. ഏബ്രഹാം ആകശാലയിൽ, ഫാ.റിജോയ് പാത്തിവയൽ എന്നിവർ കാർമികരാകും. 27ന് രാവിലെ ഏഴിനും 10.30നും വൈകുന്നേരം 4.30നും ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. യഥാക്രമം ഫാ.റോയ്സണ്‍ ആന്റണി, ഫാ.സാൻജോസ് അനിൽ എന്നിവർ മുഖ്യകാർമികരാകും.
28ന് രാവിലെ 11ന് ഫാ.ഡാനി ജോസഫ് പടിപറന്പിലിന്റെ കാർമികത്വത്തിൽ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. വൈകുന്നേരം നാലിന് കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ് ഡോ.വർഗീസ് ചക്കാലക്കലിനു സ്വീകരണം. 4.30ന് അതിരൂപതാധ്യക്ഷന്റെ മുഖ്യകാർമികത്വത്തിൽ സാഘോഷമായ തിരുനാൾ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. 6.30ന് സ്നേഹവിരുന്ന്.