ചുമട്ടുതൊഴിലാളികൾ ക്ഷേമനിധി ബോർഡ് ഓഫീസുകളിലേക്ക് മാർച്ച് നടത്തി
1600362
Friday, October 17, 2025 5:37 AM IST
കൽപ്പറ്റ: ചുമട്ടുതൊഴിലാളി ഫെഡറേഷന്റെ(ഐഎൻടിയുസി)നേതൃത്വത്തിൽ കൽപ്പറ്റ, ബത്തേരി, മാനന്തവാടി, പനമരം, മീനങ്ങാടി, പുൽപ്പള്ളി ക്ഷേമനിധി ബോർഡ് ഓഫീസുകളിലേക്ക് മാർച്ചും തുടർന്ന് ധർണയും നടത്തി. ചുമട്ടുതൊഴിലുമായി ബന്ധപ്പെട്ട നിയമങ്ങൾ കലോചിതമാക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിക്കുക, തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
പുൽപ്പള്ളിയിൽ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. മണി പാന്പനാൽ അധ്യക്ഷത വഹിച്ചു. എൻ.യു. ഉലഹന്നാൻ, പി.എൻ. ശിവൻ, സി.എ. ഗോപി, ജിനി തോമസ്, പി.ഡി. ജോണി, മനോജ് ഉതുപ്പാൻ, റെജു ഇരുളം, സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. മാനന്തവാടിയിൽ ടി.എ. റെജി ഉദ്ഘാടനം ചെയ്തു. കെ.വി. ഷിനോജ് അധ്യക്ഷത വഹിച്ചു. എം.പി. ശശികുമാർ, പി.ബി. മൊയ്തു, ജോർജ് പടകൂട്ടിൽ, മൊയ്തീൻകുട്ടി എന്നിവർ പ്രസംഗിച്ചു.
ബത്തേരിയിൽ ഐഎൻടിയുസി സീനിയർ നേതാവ് സി.പി. വർഗീസ് ഉദ്ഘാടനം ചെയ്തു. പ്രതീഷ് വടക്കനാട് അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയംഗം ഉമ്മർ കുണ്ടാട്ടിൽ, വി.പി. മൊയ്തീൻ, ജിജി അലക്സ്, കെ. റിയാസ് എന്നിവർ പ്രസംഗിച്ചു. മീനങ്ങാടിയിൽ സലാം മീനങ്ങാടി ഉദ്ഘാടനം ചെയ്തു.
ഷൈജു അധ്യക്ഷത വഹിച്ചു. എൽദോ കുന്പളേരി, ഉമ്മർ കാക്കവയൽ, പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു. മീനങ്ങാടിയിൽ ബേബി തുരുത്തിയിൽ ഉദ്ഘാടനം ചെയ്തു. ഷാജി കോരൻകുന്നൻ അധ്യക്ഷത വഹിച്ചു. കൽപ്പറ്റയിൽ കെ. കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലത്തീഫ് മാടായി അധ്യക്ഷത വഹിച്ചു. അഷ്റഫ് ഗൂഡലായി, മഹേഷ് കേളോത്ത്, കെ. നാസർ എന്നിവർ പ്രസംഗിച്ചു.