പെരിക്കല്ലൂർ ജിഎച്ച്എസ്എസ് ഒന്നാമത്
1600354
Friday, October 17, 2025 5:37 AM IST
കൽപ്പറ്റ: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് നടത്തിയ ജില്ലാതല ഗാന്ധി ക്വിസ് മത്സരത്തിൽ പെരിക്കല്ലൂർ ജിഎച്ച്എസ്എസിലെ എ.എസ്. അൻസാഫ് അമൻ-എ.എസ്. അസിം ഇഷാൻ ടീം ഒന്നാം സ്ഥാനം നേടി.
നടവയൽ സെന്റ് തോമസ് എച്ച്എസ്എസിലെ നിർമൽ ബെന്നി-അമൻ സി. ഷജു ടീമിനാണ് രണ്ടാം സ്ഥാനം. മാനന്തവാടി എംജിഎം എച്ച്എസ്എസിലെ ആദിത്യൻ മംഗലശേരി-കെ.വി. വേദിക് വിജയ് ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി.
36 ടീമുകൾ പങ്കെടുത്ത മത്സരം സിവിൽ സ്റ്റേഷനിലെ എപിജെ ഹാളിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ്ബാബു ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് എഡിറ്റർ എം. അമിയ മത്സരം നിയന്ത്രിച്ചു.