സു​ൽ​ത്താ​ൻ ബ​ത്തേ​രി: ലോ​ക മാ​ന​സി​കാ​രോ​ഗ്യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മേ​പ്പാ​ടി ഡോ. ​മൂ​പ്പ​ൻ​സ് ന​ഴ്സി​ങ് കോ​ള​ജും ആ​സ്റ്റ​ർ വോ​ള​ന്‍റി​യേ​ഴ്സും സം​യു​ക്ത​മാ​യി വാ​ലു​മ്മ​ൽ ടീ​ച്ച​ർ ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ മാ​ന​സി​കാ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.

ഡോ. ​മൂ​പ്പ​ൻ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സൈ​ക്യാ​ട്രി വി​ഭാ​ഗം അ​സി. പ്ര​ഫ​സ​ർ ഡോ. ​ജി​ഷ്ണു ജ​നാ​ർ​ദ​ന​ൻ ക്ലാ​സെ​ടു​ത്തു. മാ​ന​സി​കാ​രോ​ഗ്യ​വി​ജ്ഞാ​നം നേ​ടേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത വി​ശ​ദ​മാ​ക്കി ഡോ. ​മൂ​പ്പ​ൻ​സ് ന​ഴ്സിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ പാ​വ​ക​ളി അ​വ​ത​രി​പ്പി​ച്ചു.

വാ​ലു​മ്മ​ൽ ടീ​ച്ച​ർ ട്രെ​യി​നിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ബി​നോ​ജ്, ഡോ. ​മൂ​പ്പ​ൻ​സ് ന​ഴ്സിം​ഗ് കോ​ള​ജ് അ​ധ്യാ​പ​ക​രാ​യ ട്രീ​റ്റി ജോ​ർ​ജ്, സി​സ്റ്റ​ർ കൊ​ച്ചു​റാ​ണി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.