വോട്ടർ പ്രശ്നം: എഎപി അപേക്ഷ നൽകി
1600713
Saturday, October 18, 2025 5:07 AM IST
വെള്ളമുണ്ട: പഞ്ചായത്തിൽ പുതുതായി രൂപീകരിച്ച കാപ്പുംകുന്ന്(14)വാർഡിൽ വരേണ്ട നൂറോളം വോട്ടർമാർ പീച്ചങ്കോട്(10)വാർഡിൽ മാറിക്കിടക്കുന്ന പ്രശ്നം പരിഹരിക്കുവാൻ ആം ആദ്മി പാർട്ടി പഞ്ചായത്ത് കമ്മിറ്റി മാനന്തവാടി മണ്ഡലം ഇലക്ടറൽ ഓഫീസർക്ക് അപേക്ഷ നൽകി.
പ്രശ്ന പരിഹാരത്തിനു നീക്കം പഞ്ചായത്ത് ഇലക്ടറൽ ഓഫീസറുടെ ഭാഗത്ത് ഉണ്ടാകാത്ത സാഹചര്യത്തിലാണ് മണ്ഡലം ഇലക്ടറൽ ഓഫീസർക്ക് അപേക്ഷ നൽകിയത്.
അപേക്ഷയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചതായി എഎപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മനോജ്കുമാർ, സെക്രട്ടറി പി.എ. ദേവസ്യ എന്നിവർ പറഞ്ഞു.