സ്വർണക്കപ്പിന് സ്വീകരണം നൽകി
1600722
Saturday, October 18, 2025 5:10 AM IST
കൽപ്പറ്റ: സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി എസ്കെഎംജെ ഹയർ സെക്കൻഡറി സ്കൂളിൽ സ്വർണക്കപ്പുമായി എത്തിയ ദീപശിഖ പ്രയാണത്തിന് സ്വീകരണം നൽകി.
പരീക്ഷാഭവൻജോയിന്റ് സെക്രട്ടറി ഗിരീഷ് ചോലയിൽ, ഡിഡിഇ ശശീന്ദ്രവ്യാസ്, എഇഒ മാരായ സുനിൽ കുമാർ, ബാബു എന്നിവർ നേതൃത്വം നൽകി. സ്കൂൾ പ്രിൻസിപ്പൽ വിവേകാനന്ദൻ, ഹെഡ്മാസ്റ്റർ എം.പി. കൃഷ്ണകുമാർ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.