തരിയോട് സെന്റ് മേരീസ് യുപി സ്കൂൾ പ്ലാറ്റിനം ജൂബിലി: സ്വാഗതസംഘം രൂപീകരിച്ചു
1600716
Saturday, October 18, 2025 5:07 AM IST
തരിയോട്: സെന്റ് മേരീസ് യുപി സ്കൂൾ പ്ലാറ്റിനും ജൂബിലി ആഘോഷ നടത്തിപ്പിന് 75 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഇതിനുചേർന്ന യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പ മനോജ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
സ്കൂൾ മാനേജർ ഫാ. തോമസ് പ്ലാശനാൽ അധ്യക്ഷത വഹിച്ചു. മുൻ പ്രധാനാധ്യാപകരായ ഏബ്രാഹം കെ. മാത്യു, ബെന്നി ആന്റണി, പിടിഎ പ്രസിഡന്റ് പയസ മാത്യു, എംപിടിഎ പ്രസിഡന്റ് ഷബാന അബ്ബാസ്, നിർമല ഹൈസ്കൂൾ പ്രിൻസിപ്പൽ ജോബി മാനുവൽ എന്നിവർ പ്രസംഗിച്ചു.
കണ്‍വീനറായി ഏബ്രഹാം കെ. മാത്യുവിനെ തെരഞ്ഞെടുത്തു. 75 ഇന കർമപരിപാടികൾ ആസൂത്രണം ചെയ്തു. പ്രധാനാധ്യാപകൻ സജി ജോണ്‍ സ്റ്റാഫ് സെക്രട്ടറി പി. അജീഷ് എന്നിവർ സംസാരിച്ചു. 1951ൽ ആരംഭിച്ചതാണ് സ്കൂൾ. മാനന്തവാടി രൂപത കോർപറേറ്റ് എഡ്യുക്കേഷൻ ഏജൻസിക്കു കീഴിലാണ് പ്രവർത്തനം.