ദേശീയപാതയോരത്തെ മാലിന്യം തള്ളൽ; നടപടി എടുക്കാതെ അധികൃതർ
1601629
Tuesday, October 21, 2025 7:37 AM IST
സുൽത്താൻ ബത്തേരി: കോഴിക്കോട് - കൊല്ലെഗൽ ദേശീയപാതയിൽ കല്ലൂർ പാലം മുതൽ റോഡിന്റെ ഇരുവശങ്ങളിലും മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി. ദേശീയപാതയുടെ ഇരുവശങ്ങളിലും മാലിന്യം വലിച്ചെറിയുന്നത് വർധിച്ചിട്ടും അധികൃതർ നടപടിയെടുക്കുന്നില്ല.
വാഹന യാത്രക്കാർ അടക്കം മൂക്കുപൊത്തിയാണ് ഈ വഴി കടന്നു പോകുന്നത്. കല്ലൂർ പുഴയോട് ചേർന്ന് ഭാഗങ്ങളിലാണ് കൂടുതൽ മാലിന്യങ്ങളും നിക്ഷേപിക്കുന്നത്. രാത്രികാലങ്ങളിൽ വാഹനങ്ങളിലും മറ്റും വന്ന് മാലിന്യം നിക്ഷേപിക്കുന്നത് തടയുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.