വന്യജീവിശല്യം: വനാതിർത്തിഗ്രാമങ്ങളിൽ കന്നുകാലി വളർത്തൽ കുറയുന്നു
1601638
Tuesday, October 21, 2025 7:37 AM IST
സുൽത്താൻ ബത്തേരി: നൂൽപ്പുഴ പഞ്ചായത്തിലെ വനാതിർത്തി ഗ്രാമങ്ങളിൽ കന്നുകാലി കൃഷി കുറയുന്നു. വന്യജീവിശല്യവും വനംവകുപ്പിന്റെ നിയന്ത്രണങ്ങളും കർഷകർക്ക് തിരിച്ചടിയായതാണ് കന്നുകാലി വളർത്തൽ കുറയാൻ കാരണം.
ജില്ലയിൽ ക്ഷീരമേഖലയിൽ ഏറ്റവും കൂടുതൽ പാൽ അളക്കുന്ന പഞ്ചായത്ത് നൂൽപ്പുഴയാണെങ്കിലും ഇവിടുത്തെ വനാതിർത്തി ഗ്രാമങ്ങളിൽ കാലി സന്പത്ത് കുറഞ്ഞുവരുകയാണ്. പരിപാലിക്കാനുള്ള വിഷമതകളാണ് സന്പന്നമായിരുന്ന കന്നുകാലി വളർത്തലിന് തിരിച്ചടിയായിരിക്കുന്നത്. കടുവ ഉൾപ്പടെ വന്യമൃഗങ്ങൾ കന്നുകാലികളെ കൊല്ലുന്നത് പതിവായി. നിരവധി പശുക്കൾ ഈ രീതിയിൽ ആക്രമിക്കപ്പെട്ടു.
മുൻകാലങ്ങളിൽ ഗ്രാമങ്ങളിലും പാതയോരങ്ങളിലും കൂട്ടത്തോടെ കാലിമേയ്ക്കുന്ന കാഴ്ചകൾ പതിവായിരുന്നു. എന്നാൽ ഇപ്പോൾ കന്നുകാലി വളർത്തലിനോട് പൊതുവെ നൂൽപ്പുഴയിലെ കർഷകർക്ക് താത്പര്യമില്ലാതായി.