ജീവിതോത്സവം: എം. സിദ്ധാർഥ് ജില്ലാതല വിജയി
1600914
Sunday, October 19, 2025 6:01 AM IST
കൽപ്പറ്റ: ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം നടത്തിയ ജീവിതോത്സവം ചലഞ്ചിലെ ജില്ലാതല വിജയിയായി മാനന്തവാടി ഹയർ സെക്കൻഡറി സ്കൂളിലെ എം. സിദ്ധാർഥിനെ തെരഞ്ഞെടുത്തു.
21, 22 തീയതികളിൽ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ നടക്കുന്ന ജീവിതോത്സവം സംസ്ഥാന കാർണിവലിൽ സിദ്ധാർഥ് ജില്ലയെ പ്രതിനിധാനം ചെയ്യും. എൻഎസ്എസ് ജില്ലാ മീഡിയ വിംഗ് ലീഡറാണ് സിദ്ധാർഥ്.