നഗരസഭകളിലെ സംവരണ ഡിവിഷനുകളുടെ നറുക്കെടുപ്പ്
1600909
Sunday, October 19, 2025 6:00 AM IST
കൽപ്പറ്റ: ജില്ലയിലെ നഗരസഭകളിലെ സംവരണ ഡിവിഷനുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ തദ്ദേശ സ്വയംഭരണ ജില്ലാ ജോയിന്റ് ഡയറക്ടർ കെ.കെ. വിമൽരാജിന്റെ നേത്വത്തിലായിരുന്നു നറുക്കെടുപ്പ്. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ നിജു കുര്യൻ, ഡെപ്യൂട്ടി ഡയറക്ടർ പി. ബൈജു, അസിസ്റ്റന്റ് ഡയറക്ടർ ജോമോൻ ജോർജ്, കെ.ടി. പ്രജുകുമാർ, സീനിയർ സൂപ്രണ്ട് ശ്രീജിത്ത് കരിങ്ങാളി എന്നിവർ പങ്കെടുത്തു.
സംവരണ ഡിവിഷനുകൾ
കൽപ്പറ്റ മുനിസിപ്പാലിറ്റി:
മൂന്ന്-ഗവ.ഹൈസ്കൂൾ-പട്ടികജാതി സ്ത്രീ, എട്ട്-സിവിൽസ്റ്റേഷൻ, 21-മടിയൂർക്കുനി-പട്ടികവർഗ സ്ത്രീ, 18-റാട്ടക്കൊല്ലി-പട്ടികജാതി, 23-വെള്ളാരംകുന്ന്-പട്ടികവർഗം, ഒന്ന്-മണിയങ്കോട്, നാല്-നെടുങ്ങോട്, അഞ്ച്-എമിലി, 10-ചത്തോത്തുവയൽ, 11-മുനിസിപ്പൽ ഓഫീസ്, 12-എമിലിതടം, 15- ഗ്രാമത്തുവയൽ, 19-പുത്തൂർവയൽ, 24-അഡ്ലെഡ്, 26-തുർക്കി, 27-കേന്ദ്രീയവിദ്യാലയം, 29-മുണ്ടേരി-സ്ത്രീ.
സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി:
19-തൊടുവട്ടി, 22-ഫെയർലാൻഡ്-പട്ടികവർഗ സ്ത്രീ, ഒന്ന്- ആറാംമൈൽ-പട്ടികജാതി, എട്ട്-കരുവള്ളിക്കുന്ന്, 29-പൂമല-പട്ടികവർഗം, രണ്ട്-ചെതലയം, ഒന്‍പത്-ആർമാട്, 10-കോട്ടക്കുന്ന്, 12-കുപ്പാടി, 14-മന്തണ്ടിക്കുന്ന്, 20-കൈപ്പഞ്ചേരി, 21-മൈതാനിക്കുന്ന്, 23-സി കുന്ന്, 24-കട്ടയാട്, 25-സുൽത്താൻ ബത്തേരി, 26-പള്ളിക്കണ്ടി, 27-മണിച്ചിറ, 28-കല്ലുവയൽ, 32-പൂതിക്കാട്, 34-മന്തംകൊല്ലി, 36-കൈവട്ടമൂല-സ്ത്രീ.
മാനന്തവാടി മുനിസിപ്പാലിറ്റി:
ഏഴ്-ചോയിമൂല, 11-മുദ്രമൂല, 12-ചേറൂർ-പട്ടികവർഗ സ്ത്രീ, 35-പുത്തൻപുര-പട്ടികജാതി, രണ്ട്-ജസി, മൂന്ന്-പിലാക്കാവ്, 23-ആറാട്ടുതറ-പട്ടികവർഗം, നാല്-കല്ലിയോട്ട്, അഞ്ച്-കല്ലുമൊട്ടംകുന്ന്, ആറ്-അന്പുകുത്തി, ഒന്‍പത്-വിൻസന്റ്ഗിരി, 13-കുറുക്കൻമൂല,
15-കാടൻകൊല്ലി, 17-പുതിയിടം, 18-കൊയിലേരി, 19-താന്നിക്കൽ, 20-വള്ളിയൂർക്കാവ്, 21-മൈത്രിനഗർ, 26-മാനന്തവാടി ടൗണ്‍-സ്ത്രീ സംവരണം,28-എരുമത്തെരുവ്, 29-ക്ലബ്കുന്ന്, 32-പാലക്കുളി, 36-കുറ്റിമൂല-സ്ത്രീ.
ബ്ലോക്ക് പഞ്ചായത്ത് സംവരണ വാർഡുകളുടെ നറുക്കെടുപ്പ് നടത്തി
കൽപ്പറ്റ: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് സംവരണ ഡിവിഷനുകളിലേക്കു നറുക്കെടുപ്പ് പൂർത്തിയായി. കളക്ടറേറ്റ് റൗണ്ട് കോണ്‍ഫറൻസ് ഹാളിൽ ജില്ലാ കളക്റ്റർ ഡി.ആർ. മേഘശ്രീയുടെ നേതൃത്വത്തിലായിരുന്നു നറുക്കെടുപ്പ്.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്: നാല്-തിരുനെല്ലി, എട്ട്-പള്ളിക്കൽ- പട്ടികവർഗ സ്ത്രീ, ഏഴ്-തോണിച്ചാൽ-പട്ടികവർഗം, രണ്ട്-വാളാട്, മൂന്ന്-തലപ്പുഴ, ഒന്‍പത്-കല്ലോടി, 10-തരുവണ, 13-തേറ്റമല-സ്ത്രീ.
പനമരം ബ്ലോക്ക് പഞ്ചായത്ത്: ഒന്ന്-അഞ്ചുകുന്ന്, അഞ്ച്-മുള്ളൻകൊല്ലി-പട്ടികവർഗ സ്ത്രീ, മൂന്ന്-ആനപ്പാറ-പട്ടികവർഗം, ഏഴ്-ഇരുളം, എട്ട്-വാകേരി,10-നടവയൽ, 13-പച്ചിലക്കാട്, 14-പനമരം, 15-വിളന്പുകണ്ടം-സ്ത്രീ.
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്: ഒന്ന്-പടിഞ്ഞാറത്തറ-പട്ടികവർഗ സ്ത്രീ, 10-മൂപ്പൈനാട്-പട്ടികജാതി, ആറ്-മുട്ടിൽ-പട്ടികവർഗം, രണ്ട്-കുപ്പാടിത്തറ, മൂന്ന്-കോട്ടത്തറ, നാല്-വെങ്ങപ്പള്ളി, ഏഴ്-വാഴവറ്റ, ഒന്‍പത്-അരപ്പറ്റ, 13-ചാരിറ്റി, 16-തരിയോട്-സ്ത്രീ.
ബത്തേരി ബ്ലോക്ക് പഞ്ചായത്ത്: രണ്ട്-മീനങ്ങാടി, 14-കുന്പളേരി-പട്ടികവർഗ സ്ത്രീ, നാല്-മൂലങ്കാവ്-പട്ടികവർഗം, ആറ്-നൂൽപ്പഴ, എട്ട്-കോളിയാടി, 10-അന്പുകുത്തി, 11-അന്പലവയൽ, 13-നെല്ലാറച്ചാൽ-സ്ത്രീ.