ഐഎൻടിയുസി മുള്ളൻകൊല്ലി മണ്ഡലം കണ്വൻഷൻ
1600913
Sunday, October 19, 2025 6:00 AM IST
പുൽപ്പള്ളി: ഐഎൻടിയുസി മുള്ളൻകൊല്ലി മണ്ഡലം കണ്വൻഷൻ പെരിക്കല്ലൂർ വ്യാപാര ഭവനിൽ നടത്തി. ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾമൂലം കർഷകരും തൊഴിലാളികളും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നു അദ്ദേഹം പറഞ്ഞു. നയങ്ങൾ തൊഴിലാളി സൗഹൃദമാക്കാൻ സർക്കാരുകൾ തയാറാകണമെന്ന് ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് മനോജ് ഉതുപ്പാൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ബീന ജോസ്, മഹിളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ്, പി.എൻ. ശിവൻ, മണി പാന്പനാൽ, സി.എ. ഗോപി, തങ്കച്ചൻ കാനാട്ടുമല എന്നിവർ പ്രസംഗിച്ചു.