ഡീസൽ പ്രതിസന്ധി: ടി. സിദ്ദിഖ് എംഎൽഎ കത്ത് നൽകി
1600907
Sunday, October 19, 2025 6:00 AM IST
കൽപ്പറ്റ: ഡീസൽ ക്ഷാമം അടിയന്തരമായി പരിഹരിച്ച് ജില്ലയിൽ കഐസ്ആർടിസിയുടെ മുഴുവൻ സർവീസുകളും നടത്തണമെന്ന് ആവശ്യപ്പെട്ട് ടി. സിദ്ദിഖ് എംഎൽഎ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറിന് കത്ത് നൽകി.
ഡീസൽ ക്ഷാമം ജില്ലയിൽ കഐസ്ആർടിസി സർവീസിനെ ബാധിച്ചു. മൂന്നു ദിവസമായി നിരവധി ബസുകൾ നിർത്തിയിട്ടിരിക്കയാണ്. ചില റൂട്ടുകളിൽ ഭാഗികമാണ് സർവീസ്. ഇത് വിദ്യാർഥികളടക്കം യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.