ഡോ. യൂസഫ് നദ്വിക്ക് ഭാരത് സേവക് സമാജം പുരസ്കാരം
1601283
Monday, October 20, 2025 5:56 AM IST
കൽപ്പറ്റ: ഭാരത് സേവക് സമാജത്തിന്റെ ദേശീയ പുരസ്കാരത്തിന് മുട്ടിൽ ഡബ്ല്യുഎംഒ കോളജിലെ അറബി വിഭാഗം അസി. പ്രാഫ.ഡോ.യൂസഫ് മുഹമ്മദ് നദ്വി ഏറ്റുവാങ്ങി.
തിരുവനന്തപുരം ഭാരത് സേവക് സമാജം സദ്ഭാവന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഖിലേന്ത്യ ചെയർമാൻ ബി.എസ്. ബാലചന്ദ്രനിൽനിന്നാണ് പുരസ്കാരം സ്വീകരിച്ചത്. അക്കാദമിക പ്രവർത്തനങ്ങളിലൂടെ രാജ്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഡോ. നദ്വിയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. ഡോ.കെ.കെ.എൻ. കുറുപ്പാണ് പുരസ്കാരത്തിനു നാമനിർദേശം ചെയ്തത്.
വിദ്യാഭ്യാസം, ഭാഷ, സാഹിത്യം, ചരിത്രം, മതം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ രാജ്യത്തിനകത്തും പുറത്തുമായി നൂറിൽപരം സെമിനാറുകളിലും സമ്മേളനങ്ങളിലും ഡോ.നദ്വി പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും പ്രഭാഷണം നടത്തുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞവർഷം ദുബായിൽ നടന്ന അന്താരാഷ്ട്ര അറബിക് ഭാഷാ സെമിനാറിൽ ഡോ.നദ്വിയുടെ പ്രബന്ധം "ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ദൂം’ അവാർഡ് നേടിയിരുന്നു.