ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ മു​ള ഉ​പ​യോ​ഗി​ച്ച് പോ​ൾ​വോ​ൾ​ട്ട് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് ഒ​ന്നാം സ്ഥാ​നം നേ​ടി​യ അ​ഭി​ന​വ് സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക മേ​ള​യി​ൽ ആ​ധു​നി​ക പോ​ളി​ൽ മ​ത്സ​രി​ക്കും. സം​സ്ഥാ​ന​ത​ല കാ​യി​ക മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ഭി​ന​വി​ന് ആ​ധു​നി​ക പോ​ൾ ല​ഭ്യ​മാ​ക്കു​മെ​ന്ന് പ​ട്ടി​ക​ജാ​തി-​വ​ർ​ഗ-​പി​ന്നാ​ക്ക ക്ഷേ​മ മ​ന്ത്രി ഒ.​ആ​ർ. കേ​ളു അ​റി​യി​ച്ചു.

ജൂ​ണി​യ​ർ ആ​ണ്‍​കു​ട്ടി​ക​ളു​ടെ പോ​ൾ​വോ​ൾ​ട്ടി​ലാ​ണ് മാ​ന​ന്ത​വാ​ടി ഗ​വ. വൊ​ക്കേ​ഷ​ണ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ഭി​ന​വ് സ്വ​ർ​ണം നേ​ടി​യ​ത്. സ്കൂ​ൾ പ​രി​സ​ര​ത്തു​നി​ന്നു വെ​ട്ടി​യെ​ടു​ത്ത മു​ള ഉ​പ​യോ​ഗി​ച്ച് 2.50 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ചാ​ടി​യാ​ണ് അ​ഭി​ന​വ് സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​നു യോ​ഗ്യ​ത നേ​ടി​യ​ത്.

2024ൽ ​സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ പോ​ൾ​വോ​ൾ​ട്ടി​ൽ 2.20 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ചാ​ടി​യ അ​ഭി​ന​വ് നാ​ലാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. മാ​ന​ന്ത​വാ​ടി അ​ഗ്ര​ഹാ​രം ഉ​ന്ന​തി​യി​ലെ മ​ണി-​ഉ​ഷ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് അ​ഭി​ന​വ്. കാ​യി​ക​ധ്യാ​പ​ക​ൻ മൊ​ത​ക്ക​ര കെ.​വി സ​ജി​യാ​ണ് പ​രി​ശീ​ല​ക​ൻ.