ഫുട്ബോൾ പരിശീലകന് സ്വീകരണം നൽകി
1601284
Monday, October 20, 2025 5:56 AM IST
കൽപ്പറ്റ: സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിനുള്ള കേരള ഫുട്ബോൾ ടീം പരിശീലകനായി നിയമിതനായ വയനാട് സ്വദേശി ഷെഫീഖ് ഹസന് സ്പോർട്സ് ആൻഡ് കൾച്ചറൽ പ്രമോഷൻ കൗണ്‍സിൽ (എസ്സിപിസി) ഹോട്ടൽ ഹോളിഡെയ്സിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്വീകരണം നൽകി.
വയനാട്ടുകാരൻ ആദ്യമായാണ് കേരള ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് എത്തുന്നത്. കൗണ്‍സിൽ പ്രസിഡന്റ് പോക്കു മുണ്ടോളി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പി. കബീർ, ട്രഷറർ യു.കെ. ഹാഷിം, ടി. നിയാസ് തൈവളപ്പിൽ, സി.കെ. നൗഷാദ്, അയ്യൂബ് പാലക്കുന്നൻ, റിയാസ് അഫാസ്, എ.കെ. ഹർഷൽ, വി.വി. സലിം, അസീസ് അന്പിലേരി, കെ.പി. ഷാജഹാൻ, ജസൽ ജഐഫ്സി, റൗഫ് ഒലീവ്സ്, ഷാഹുൽ അബി എന്നിവർ പ്രസംഗിച്ചു.