ജനറേറ്ററും ട്രാൻസ്ഫോർമറും പി.ടി. ഉഷ ഉദ്ഘാടനം ചെയ്തു
1601286
Monday, October 20, 2025 5:56 AM IST
സുൽത്താൻ ബത്തേരി: നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജനറേറ്ററും ട്രാൻസ്ഫോർമറും സ്പോർട്സ് ഇൻജുറി ക്ലിനിക്കും ഇന്ത്യൻ ഒളിന്പിക്സ് അസോസിയേഷൻ പ്രസിഡന്റും രാജ്യസഭാംഗവുമായ പദ്മശ്രീ പിടി ഉഷ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് എൻ.എ. ഉസ്മാൻ, ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ്, കുടുംബാരോഗ്യകേന്ദ്രം ജനറൽ സർജൻ ഡോ. ദാഹർ മുഹമ്മദ്, പ്രശാന്ത് മലവയൽ, ആരോഗ്യപ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. എംപി ഫണ്ടിൽനിന്ന് ലഭ്യമാക്കിയ 30 ലക്ഷം രൂപ ചെലവഴിച്ചാണ് 58.5 കെവി ജനറേറ്ററും 100 കെവിഎ ട്രാൻസ്ഫോർമറും സ്ഥാപിച്ചത്.