പെൻഷൻ പരിഷ്കരിക്കണം: കെഎസ്എസ്പിഎ
1601632
Tuesday, October 21, 2025 7:37 AM IST
തരിയോട്: പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കണമെന്ന് കെഎസ്എസ്പിഎ മണ്ഡലം സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
പെൻഷൻ പരിഷ്കരണ, ഡിഎ കുടിശികകൾ അനുവദിക്കുക, മെഡിസെപ് കുറ്റമറ്റതാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വേണുഗോപാൽ കീഴിശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജിമോൻ ജേക്കബ് അധ്യക്ഷത വഹിച്ചു.
എഐസിസി അംഗം പി.കെ. ജയലക്ഷ്മി വിശിഷ്ടാതിഥിയായി. അസോസിയേഷൻ ജില്ലാ സെക്രട്ടറി ഇൻ ചാർജ് കെ. ശശികുമാർ, നിയോജകമണ്ഡലം പ്രസിഡന്റ് കെ.എൽ. തോമസ്, സെക്രട്ടറി കെ. സുരേന്ദ്രൻ, കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജി വട്ടത്തറ, പി.എം. ജോസ്, എം.എ. ലില്ലിക്കുട്ടി, ഏബ്രാഹം കെ. മാത്യു, ടെസി മാത്യു എന്നിവർ പ്രസംഗിച്ചു.