മിഷൻ ഞായർ ആചരിച്ചു
1601627
Tuesday, October 21, 2025 7:37 AM IST
എള്ളുമന്ദം: സെന്റ് ജോർജ് ദേവാലയത്തിൽ മിഷൻ ഞായർ ആചരണം നടത്തി. ആചരണത്തിന്റെ ഭാഗമായി മിഷൻ റാലി, മിഷൻ ലീഗ് കുട്ടികളുടെ കലാപരിപാടികൾ, വിവാഹ ജീവിതത്തിന്റ 50, 25 വർഷങ്ങൾ പൂർത്തീകരിച്ച ദന്പതിമാരെ ആദരിക്കൽ, വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളുടെ വിതരണം, മിഷൻ പിരിവ് എന്നിവ നടത്തി.
മിഷൻ ഞായറിനോടനുബന്ധിച്ചുള്ള വിശുദ്ധകുർബാനയ്ക്കും വചന സന്ദേശത്തിനും മാനന്തവാടി രൂപത ചാൻസിലർ ഫാ. അനൂപ് കാളിയാനിയിൽ മുഖ്യ കാർമികത്വം വഹിച്ചു.
ഇടവക വികാരി ഫാ. ജോമേഷ് തേക്കിലക്കാട്ടിൽ, സിസ്റ്റർ സിൽവി തോമസ്, സിസ്റ്റർ നിഷ, മിഷൻ ലീഗ് ഭാരവാഹികൾ, മതാധ്യാപകർ, മിഷൻ ലീഗ്, മാതൃവേദി ഭാരവാഹികൾ, ട്രസ്റ്റിമാർ എന്നിവർ നേതൃത്വം നൽകി.
പുൽപ്പള്ളി: സീതാമൗണ്ട് സെന്റ് ജോസഫ്സ് ദേവാലയത്തിൽ മിഷൻ ഞായർ ആഘോഷിച്ചു. വികാരി ഫാ. ജയിംസ് കുന്നത്തേട്ടിന്റെ കാർമികത്വത്തിൽ നടന്ന ദിവ്യബലിക്കുശേഷം പ്രേഷിതറാലി നടത്തി. റാലിയിൽ ഏറ്റവും മികവോടെ അണിനിരന്ന ഗ്രൂപ്പുകൾക്ക് ട്രോഫിയും മറ്റു ഗ്രൂപ്പുകൾക്ക് പ്രോത്സാഹന സമ്മാനവു നൽകി. ഷോബിൻ ചവറപ്പുഴ, ജിൻസ് ഇലഞ്ഞിയിൽ, സിജി ഇലഞ്ഞിക്കൽ, സിസ്റ്റർ ലിൻസി എഫ്സിസി, നയൻ മരിയ മണിയത്ത് എന്നിവർ നേതൃത്വം നൽകി. സ്നേഹവിരുന്ന് നടന്നു.