വായനോത്സവം സംഘടിപ്പിച്ചു
1601623
Tuesday, October 21, 2025 7:37 AM IST
കൽപ്പറ്റ: ജില്ലാ ലൈബ്രറി കൗണ്‍സിൽ വായനോത്സവത്തിന്റെ ഭാഗമായ യുപി സ്കൂൾ, വനിത വിഭാഗങ്ങളുടെ വൈത്തിരി താലൂക്ക്തല വായനമത്സരങ്ങൾ കൽപ്പറ്റ എച്ച്ഐഎംയുപി സ്കൂളിൽ സംഘടിപ്പിച്ചു. താലൂക്ക് മത്സരത്തിലെ രണ്ട് വിഭാഗങ്ങളിൽ നിന്നും ആദ്യ പത്തു സ്ഥാനക്കാർ വീതം നവംബർ എട്ടിന് നടക്കുന്ന ജില്ലാ മത്സരത്തിൽ പങ്കെടുക്കും.
ജില്ലാ ലൈബ്രറി കൗണ്‍സിൽ ജോയിന്റ് സെക്രട്ടറി എം. ദേവകുമാർ വായനമത്സരം ഉദ്ഘാടനം ചെയ്തു. വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് സി.കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.എം. സുമേഷ്, പി.കെ. ഷാഹിന തുടങ്ങിയവർ പ്രസംഗിച്ചു.