വെ​ടി​മ​രു​ന്ന് ഫാ​ക്ട​റി​യി​ൽ ഗ്യാ​സ് സി​ലി​ൻ​ഡ​ർ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ടുപേ​ർ​ക്ക് പ​രി​ക്ക്
Friday, November 25, 2022 12:01 AM IST
ഉൗ​ട്ടി: കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ന്നൂ​ർ അ​റു​വ​ങ്കാ​ട് വെ​ടി​മ​രു​ന്ന് ഫാ​ക്ട​റി​യി​ൽ ഗ്യാ​സ് സി​ലി​ൻ​ഡ​ർ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഹി​മാം​ഷൂ, മ​നോ​ജ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ഇ​വ​രെ കു​ന്നൂ​ർ സൈ​നി​ക ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​യ​ന്പ​ത്തൂ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. വെ​ടി​മ​രു​ന്ന് കൊ​ണ്ടു​പോ​കു​ന്ന ഭാ​ഗ​ത്ത് പൈ​പ്പു​ക​ൾ വെ​ൽ​ഡിം​ഗ് ചെ​യ്യു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ തീ​പ്പൊ​രി​യി​ൽ നി​ന്ന് ഗ്യാ​സ് സി​ലി​ൻ​ഡ​ർ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. പൈ​പ്പി​നു​ള്ളി​ൽ വെ​ടി​മ​രു​ന്ന് ഉ​ണ്ടാ​യി​രു​ന്ന​താ​യി സം​ശ​യി​ക്കു​ന്നു. വെ​ൽ​ഡിം​ഗി​നി​ടെ​യു​ണ്ടാ​യ തീ​പ്പൊ​രി വെ​ടി​മ​രു​ന്നി​ലും സ​മീ​പ​ത്തെ ഗ്യാ​സ് സി​ലി​ൻ​ഡ​റി​ലും പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​താ​ണ് തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണ​മാ​യ​ത്.
ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. വി​വ​ര​മ​റി​ഞ്ഞ് അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​അ​ണ​ച്ച​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.
അ​റു​വ​ങ്കാ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഉ​ഗ്ര ശ​ബ്ദം കേ​ട്ട് പ​രി​സ​ര​വാ​സി​ക​ളാ​യ നാ​ട്ടു​കാ​ർ ഫാ​ക്ട​റി​ക്ക് മു​ന്പി​ലെ​ത്തി. പ​ത്ത് ദി​വ​സം മു​ന്പ് ഫാ​ക്ട​റി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ നാ​ല് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. അ​ടി​ക്ക​ടി വെ​ടി​മ​രു​ന്ന് ഫാ​ക്ട​റി​യി​ൽ അ​പ​ക​ടം ഉ​ണ്ടാ​കു​ന്ന​ത് ആ​ശ​ങ്ക​ക്കി​ട​യാ​ക്കി​യി​ട്ടു​ണ്ട്.