ബ​ത്തേ​രി ഗ​സ്റ്റ് ഹൗ​സി​നുമു​ന്പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Tuesday, November 29, 2022 11:57 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: പൊ​തു മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കി​റ്റ്കോ ഏ​റ്റെ​ടു​ത്ത സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ ഗ​സ്റ്റ് ഹൗ​സ് നി​ർ​മാ​ണം 12 കൊ​ല്ല​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പൂ​ർ​ത്തി​യാ​കാ​തെ കി​ട​ക്കു​ന്ന​ത് പൊ​തു​മേ​ഖ​ലാ സം​വി​ധാ​ന​ത്തി​ന് ത​ന്നെ അ​പ​മാ​ന​ക​ര​മാ​ണെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. ദേ​വ​സ്യ ആ​രോ​പി​ച്ചു.
കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ഗ​സ്റ്റ് ഹൗ​സി​ന് മു​ന്പി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​ടി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മാ​ണി​ശേ​രി മു​ഖ്യ പ്ര​സം​ഗം ന​ട​ത്തി. കെ.​പി. ജോ​സ​ഫ്, ടി.​എ​സ്. ജോ​ർ​ജ്, പി.​കെ. മാ​ധ​വ​ൻ, കെ.​കെ. ബേ​ബി, റെ​ജി ഒ​ലി​ക്ക​രോ​ട്ട്, വി.​പി. അ​ബ്ദു​ൾ ഗ​ഫൂ​ർ ഹാ​ജി, വി​ൽ​സ​ൻ നെ​ടും​കൊ​ന്പി​ൽ, ജോ​സ് തോ​മ​സ്, ബേ​ബി പു​ളി​മൂ​ട്ടി​ൽ, ജോ​യി താ​ന്നി​ക്ക​ൽ, ജോ​ർ​ജ് ജോ​സ​ഫ്, പി.​എം. ജ​യ​ശ്രീ, സ​ണ്ണി ക​ടു​ക്ക​പ്പാ​റ, അ​നി​ൽ ജോ​സ്, വി.​പി. അ​ബ്ദു​ൾ റ​സാ​ഖ്, ബീ​ന ജോ​സ്, വി.​കെ. ജോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.