എ. ​രാ​ജ​യ്ക്ക് നീ​ല​ഗി​രി​യി​ൽ ര​ണ്ടാം ഉൗ​ഴം
Friday, May 24, 2019 11:56 PM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ മു​ൻ കേ​ന്ദ്ര മ​ന്ത്രി​എ.രാ​ജ​യ്ക്ക് ര​ണ്ടാം ഉൗ​ഴം. 2009ലാ​ണ് ആ​ദ്യ​മാ​യി രാ​ജ നീ​ല​ഗി​രി​യി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.
2014ൽ ​ത​മി​ഴ്നാ​ട്ടി​ൽ ഡി​എം​കെയ്ക്ക് ദ​യ​നീ​യ പ​രാ​ജ​യ​മാ​യി​രു​ന്നു സം​ഭ​വി​ച്ചത്. എ​ന്നാ​ൽ 2019ൽ ​ത​മി​ഴ​ക​ത്ത് എ​ഐ​എ​ഡി​എം​കെ ത​ക​ർ​ന്ന​ടി​ഞ്ഞു.
ത​മി​ഴ​ക​ത്ത് ഡി​എം​കെ മു​ന്ന​ണി​ക്ക് മി​ന്നു​ന്ന ജ​യ​മാ​യി​രു​ന്നു. വ​യ​നാ​ട്ടില്‌ രാ​ഹു​ൽ ഗാ​ന്ധി മ​ത്സ​രി​ച്ച​തോ​ടെ നീ​ല​ഗി​രി മ​ണ്ഡ​ല​ത്തി​ൽ രാ​ഹു​ൽ ത​രം​ഗം ഉ​ണ്ടാ​യി.
ര​ണ്ട് ല​ക്ഷ​ത്തി​ൽ​പ​രം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് രാ​ജ വി​ജ​യി​ച്ച​ത്.
ഡി​എം​കെ, കോ​ണ്‍​ഗ്ര​സ്, ലീ​ഗ്, സി​പി​എം, സി​പി​ഐ, വി​സി​കെ, മ​നി​ത നേ​യ മ​ക്ക​ൾ ക​ക്ഷി, എം​ഡി​എം​കെ തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ൾ ചേ​ർ​ന്ന് സ​ഖ്യ​മാ​യാ​ണ് മ​ത്സ​രി​ച്ചത്. രാ​ജ​യു​ടെ വി​ജ​യ​ത്തി​ൽ ഉൗ​ട്ടി​യി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി.
ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ​യി​ലാ​യി​രു​ന്നു വോ​ട്ടെ​ണ്ണ​ൽ ന​ട​ന്നി​രു​ന്ന​ത്.
ഉൗ​ട്ടി പോ​ളി ടെ​ക്നി​ക് കോ​ള​ജി​ലാ​ണ് വോ​ട്ടെ​ണ്ണ​ൽ ന​ട​ന്നി​രു​ന്ന​ത്. 73.07 ശ​ത​മാ​നം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.