പാ​ൽ ഉ​ത്​പാ​ദ​ക ബോ​ണ​സ് മു​ഴു​വ​ൻ ക​ർ​ഷ​ക​ർ​ക്കും ല​ഭി​ച്ചി​ല്ല​ന്ന് പ​രാ​തി
Wednesday, July 17, 2019 12:55 AM IST
മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ ക്ഷീ​ര​ക​ർ​ഷ​ക​ര്‌ക്ക് ബോ​ണ​സ് അ​നു​വ​ദി​ച്ചി​ട്ടും ക​ർ​ഷ​ക​ർ​ക്ക് ഇ​നി​യും തു​ക ല​ഭി​ച്ചി​ല്ലെ​ന്ന് പ​രാ​തി. ക​ംപ്യൂട്ട​ർ സ​ർ​വ​ർ ത​ക​രാ​റ​ാണ് തു​ക വൈ​കാ​ൻ കാ​ര​ണ​മെ​ന്ന് ക്ഷീ​ര വി​ക​സ​ന വ​കു​പ്പ്. തു​ക ല​ഭി​കാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ് മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ക്ഷീ​ര​ക​ർ​ഷ​ക​ർ.
2018 ലാ​ണ് മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ക്ഷീ​ര​ക​ർ​ഷ​കര്‌ക്ക് ബോ​ണ​സ് ന​ൽ​കു​ന്ന​തി​നാ​യി 25 ല​ക്ഷം രൂ​പ ക്ഷീ​ര വി​ക​സ​ന വ​കു​പ്പി​ന് കൈ​മാ​റി​യ​ത്.
ഒ​രു ലി​റ്റ​ർ പാ​ലി​ന് 1.25 രൂ​പ നി​ര​ക്കി​ൽ ന​ൽ​കാ​നാ​യിരുന്നു തീ​രു​മാ​നം. ഇ​ത​നു​സ​രി​ച്ച് ക്ഷീ​ര​സം​ഘ​ങ്ങ​ൾ ക​ർ​ഷ​ക​രു​ടെ പേ​രും അ​ള​ന്ന പാ​ലി​ന്‍റെ ക​ണ​ക്കും തു​ക​യു​ടെ​യും ലി​സ്റ്റ് ക്ഷീ​ര വി​ക​സ​ന വ​കു​പ്പി​ന് കൈ​മാ​റി​യെ​ങ്കി​ലും മു​ഴു​വ​ൻ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കും ഇ​നി​യും തു​ക ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് പ​രാ​തി.
ന​ഗ​ര​സ​ഭ അ​നു​വ​ദി​ച്ച 25 ല​ക്ഷം ട്ര​ഷ​റി വ​ഴി​യാ​ണ് ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റു​ന്ന​തെ​ന്നും മാ​ർ​ച്ച് മാ​സ​മാ​യ​തി​നാ​ൽ 10 ല​ക്ഷം രൂ​പ വച്ചു​ള്ള ബി​ല്ലു​ക​ളാ​ണ് മാ​റി​യ​തെ​ന്നും ബാ​ക്കി തു​ക ക​ംപ്യൂട്ട​ർ സെ​ർ​വ​ർ ത​ക​രാ​റാ​യ​താ​ണ് ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്താ​ത്ത​തെ​ന്നാ​ണ് ക്ഷീ​ര വി​ക​സ​ന വ​കു​പ്പി​ന്‍റെ മ​റു​പ​ടി.
അ​നു​വ​ദി​ച്ച 25 ല​ക്ഷ​ത്തി​ൽ മൂ​ന്ന് ല​ക്ഷം രൂ​പ​യാ​ണ് ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് വ​രാ​നു​ള്ള​ത്. അ​ടു​ത്ത ദി​വ​സം ത​ന്നെ തു​ക അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് എ​ത്തു​മെ​ന്ന് ക്ഷീ​ര വി​ക​സ​ന വ​കു​പ്പും അ​റി​യി​ച്ചു.