പ്ര​ള​യ ദു​രി​ത​ത്തി​ൽ നി​ന്ന് ജി​ല്ല ക​ര​ക​യ​റു​ന്നു
Thursday, July 18, 2019 12:10 AM IST
ക​ൽ​പ്പ​റ്റ: പ്ര​ള​യ​ത്തി​ൽ വീ​ടും ഭൂ​മി​യും ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് ജി​ല്ല​യി​ൽ ചെ​ല​വി​ട്ട​ത് 46,71,00,125 രൂ​പ. പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന വീ​ടു​ക​ൾ​ക്ക്് പ​ക​രം പു​തി​യ​വ നി​ർ​മി​ക്കാ​ൻ 10,19,29,750 രൂ​പ​യും ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ പ്പ​ണിക്ക് 29,74,05,450 രൂ​പ​യും ഭൂ​മി​യും വീ​ടും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് സ്ഥ​ലം വാ​ങ്ങാ​ൻ 2,57,64,925 രൂ​പ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കി.
കൂ​ടാ​തെ 4.20 കോ​ടി രൂ​പ കെ​യ​ർ​ഹോം പ​ദ്ധ​തി വ​ഴി​യും ജി​ല്ല​യി​ൽ ചെ​ല​വ​ഴി​ച്ചു. ഇ​തി​ൽ 85,59,600 രൂ​പ സ്റ്റേ​റ്റ് ഡി​സാ​സ്റ്റ​ർ റി​ലീ​ഫ് ഫ​ണ്ടി​ൽ നി​ന്നും ബാ​ക്കി തു​ക സ​ഹ​ക​ര​ണ വ​കു​പ്പു​മാ​ണ് ചെ​ല​വി​ടു​ന്ന​ത്. വി​വി​ധ പ​ദ്ധ​തി​ക​ളി​ലൂ​ടെ 122 വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​വും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. റീ​ബി​ൽ​ഡ് ലി​സ്റ്റ് പ്ര​കാ​രം വീ​ടും ഭൂ​മി​യും ന​ഷ്ട​പ്പെ​ട്ട​ത് 117 പേ​ർ​ക്കും വീ​ട് മാ​ത്രം ന​ഷ്ട​പ്പെ​ട്ട​ത് 589 പേ​ർ​ക്കും പു​റ​ന്പോ​ക്കി​ൽ താ​മ​സി​ക്കു​ന്ന​വ​രി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​ത് 127 പേ​ർ​ക്കു​മാ​ണ്. ഭാ​ഗീ​ക​മാ​യി വീ​ട് ത​ക​ർ​ന്ന​ത് 6210 പേ​ർ​ക്കാ​ണ്.
പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന വീ​ടു​ക​ൾ​ക്ക് നാ​ല് ല​ക്ഷം രൂ​പ​യാ​ണ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചത്. മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് തു​ക വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ 1,01,900 രൂ​പ​യും നി​ർ​മാ​ണം 25 ശ​ത​മാ​നം പി​ന്നി​ടു​ന്പോ​ൾ ര​ണ്ടാം​ഗ​ഡു​വും തു​ട​ർ​ന്ന് മൂ​ന്നാം ഘ​ട്ട തു​ക​യും ന​ൽ​കും. ഈ ​ഘ​ട്ട​ങ്ങ​ളി​ൽ 1,49,050 രൂ​പ വീ​ത​മാ​ണ് ന​ൽ​കു​ന്ന​ത്. ഗു​ണ​ഭോ​ക്താ​ക്ക​ൾ നേ​രി​ട്ട് നി​ർ​മി​ക്കു​ന്ന 589 വീ​ടു​ക​ളി​ൽ 435 വീ​ടു​ക​ൾ​ക്ക് ഒ​ന്നാം ഗ​ഡു​വും 197 വീ​ടു​ക​ൾ​ക്ക് ര​ണ്ടാം ഗ​ഡു​വും 184 വീ​ടു​ക​ൾ​ക്ക് മൂ​ന്നാം ഗ​ഡു​വും ന​ൽ​കി. ഇ​ത്ത​ര​ത്തി​ൽ ഒ​ന്നാം ഘ​ട്ട​ത്തി​ൽ 4,43,26,500 രൂ​പ​യും ര​ണ്ടാം ഘ​ട്ട​ത്തി​ൽ 2,93,62,850 രൂ​പ​യും മൂ​ന്നാം ഘ​ട്ട​ത്തി​ൽ 2,74,25,200 രൂ​പ​യും ചെ​ല​വ​ഴി​ച്ചു.
ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന വീ​ടു​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണം 98 ശ​ത​മാ​ന​ത്തി​ല​ധി​കം പൂ​ർ​ത്തീ​ക​രി​ച്ചു. 6210 വീ​ടു​ക​ളി​ൽ 6138 എ​ണ്ണ​ത്തി​നും സ​ഹാ​യം ന​ൽ​കി . 15 ശ​ത​മാ​ന​മെ​ങ്കി​ലും നാ​ശ​ന​ഷ്ടം നേ​രി​ട്ട വീ​ടു​ക​ൾ​ക്കാ​ണ് ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള 3872 വീ​ടു​ക​ളി​ൽ 3847 എ​ണ്ണ​ത്തി​ന് 10000 രൂ​പ വീ​ത​വും 16 മു​ത​ൽ 29 ശ​ത​മാ​നം വ​രെ ത​ക​ർ​ന്ന 1402 വീ​ടു​ക​ളി​ൽ 1381 എ​ണ്ണ​ത്തി​ന് 60,000 രൂ​പ വീ​ത​വും ന​ൽ​കി.
30 മു​ത​ൽ 59 ശ​ത​മാ​നം വ​രെ ന​ഷ്ട​മു​ണ്ടാ​യ​വ​യ്ക്ക് 1,25,000 രൂ​പ​യും 60 മു​ത​ൽ 74 ശ​ത​മാ​നം വ​രെ ന​ഷ്ട​മു​ള്ള​തി​ന് 2,50,000 രൂ​പ​യു​മാ​ണ് ന​ഷ്ട​പ​രി​ഹാ​ര​മാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. 75 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ ത​ക​ർ​ന്ന​ വീടിനെ പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​ത് എ​ന്ന കാ​റ്റ​ഗ​റി​യി​ലാ​ണ് പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 30 മു​ത​ൽ 59 ശ​ത​മാ​നം വ​രെ ത​ക​ർ​ന്ന 694 എ​ണ്ണ​ത്തി​ൽ 677 പേ​ർ​ക്കും 60 മു​ത​ൽ 74 ശ​ത​മാ​നം വ​രെ ത​ക​ർ​ന്ന​വ​യി​ൽ 242 എ​ണ്ണ​ത്തി​ൽ 233 എ​ണ്ണ​ത്തി​നു​മു​ള്ള ന​ഷ്ട​പ​രി​ഹാ​ര​വും ന​ൽ​കി​.
സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ​യ​ർ ഹോം ​പ​ദ്ധ​തി വ​ഴി പ്ര​ള​യ​ബാ​ധി​ത​ർ​ക്കാ​യി ജി​ല്ല​യി​ൽ നി​ർ​മി​ച്ച് ന​ൽ​കി​യ​ത് 84 വീ​ടു​ക​ളാ​ണ്. ഇ​തി​ൽ 83 വീ​ടു​ക​ളും ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് കൈ​മാ​റി. അ​വ​ശേ​ഷി​ക്കു​ന്ന വീടിന്‌റെ നി​ർമാ​ണം ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ത്തി​യാ​കും. ജി​ല്ലാ ഭ​ര​ണ​കൂ​ടം നേ​രി​ട്ട് നി​ർ​മ്മി​ക്കു​ന്ന​ത് 13 വീ​ടു​ക​ളാ​ണ്. സ്പോ​ണ്‍​സ​ർ​ഷി​പ്പി​ലൂ​ടെ ല​ഭി​ച്ച സ്ഥ​ല​ത്താ​ണ് വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. ക​ണി​യാ​ന്പ​റ്റ​യി​ൽ പ​ത്തും പാ​ടി​ച്ചി​റ​യി​ൽ മൂ​ന്നും വീ​ടു​ക​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത്. വീ​ട് നി​ർ​മാ​ണ​ത്തി​ന് കോ​ർ​പ്പ​റേ​ഷ​ൻ ബാ​ങ്ക് 11,93,525 രൂ​പ ന​ൽ​കി​യി​ട്ടു​ണ്ട്. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ വ​ഴി നി​ർ​മി​ക്കു​ന്ന 67 വീ​ടു​ക​ളി​ൽ 12 എ​ണ്ണം പൂ​ർ​ത്തി​യാ​യി. മ​റ്റു​ള്ള​വ​യു​ടെ നി​ർ‌്മാ​ണ ം പു​രോ​ഗ​മി​ക്കുന്നു.മ​ണ്ണി​ടി​ച്ചി​ലി​ലും ഉ​രു​ൾ​പ്പൊ​ട്ട​ലി​ലും ഭൂ​മി​യും വീ​ടും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ഭൂ​മി വാ​ങ്ങാ​ൻ ആ​റ് ല​ക്ഷം രൂ​പ​യും വീ​ട് വയ്ക്കാ​ൻ നാ​ല് ല​ക്ഷം രൂ​പ​യു​മാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. വീ​ട് വെ​യ്ക്കാ​ൻ ഭൂ​മി ക​ണ്ടെ​ത്തി​യ 66 പേ​ർ​ക്കു​ള്ള തു​ക നല്‌കി. ഇ​തി​ൽ എ​ട്ട് പേ​ർ വീ​ട് നി​ർ​മി​ക്കാ​നു​ള്ള ആ​ദ്യ ഗ​ഡു​വും കൈ​പ്പ​റ്റി. വീ​ട് നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​നും ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് സ​ഹാ​യം ല​ഭി​ക്കു​ന്ന​ത് ഉ​റ​പ്പ് വ​രു​ത്താ​നും ലൈ​ഫ്മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ഉ​ദ്യോ​ഗ​സ്ഥ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
2019 മാ​ർ​ച്ച് 31 വ​രെ 2465 അ​പ്പീ​ൽ അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് എ​ൻ​ജി​നിയ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​പ്പീ​ൽ പാ​ന​ൽ അ​ർ​ഹ​രാ​യ മു​ഴു​വ​ൻ പേ​ർ​ക്കും ​സ​ഹാ​യം ന​ൽ​കി. ഏ​പ്രി​ൽ മു​ത​ൽ ജൂ​ണ്‍ 30 വ​രെ ല​ഭി​ച്ച 1067 അ​പ്പീ​ൽ അ​പേ​ക്ഷ​ക​ളി​ൽ അ​ർ​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്താനുള്ള ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. പ്ര​ള​യ സ​മ​യ​ത്ത് അ​ടി​യ​ന്ത​ര ​സ​ഹാ​യ​മാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​തി​നാ​യി​രം രൂ​പ 8079 പേ​ർ​ക്കും ന​ൽ​കി​ട്ടു​ണ്ട്.