ഓ​ർ​മ്മത്തിരു​നാ​ള​ാഘോ​ഷ​വും അ​നു​സ്മ​ര​ണ പ​ദ​യാ​ത്ര​യും 21ന്
Friday, July 19, 2019 12:27 AM IST
പു​ൽ​പ്പ​ള്ളി: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ​സ​ഭ ബ​ത്തേ​രി രൂ​പ​ത പു​ൽ​പ്പ​ള്ളി വൈ​ദി​ക ജി​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദൈ​വ​ദാ​സ​ൻ മാ​ർ ഈ​വാ​നി​യോ​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ അ​റു​പ​ത്താ​റാം ഓ​ർ​മ്മ തി​രു​ന്നാ​ൾ 21 ന് ​പു​ൽ​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​രാ​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 20 ന് ​ദൈ​വ​ദാ​സ​ൻ മാ​ർ ഈ​വാ​നി​യോ​സ് അ​നു​സ്മ​ര​ണ വി​ളം​ബ​ര ജാ​ഥ എം​സി​എ പു​ൽ​പ്പ​ള്ളി മേ​ഖ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​വി​ലെ 9.30ന് ​ആ​റാം മൈ​ലി​ൽ നി​ന്ന് ആ​രം​ഭി​ക്കും.
വി​ളം​ബ​ര​ജാ​ഥ ഫാ. ​തോ​മ​സ് പൊ​ക്ക​ത്താ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​കേ​രി, പാ​ക്കം, പാ​ടി​ച്ചി​റ, സീ​താ​മൗ​ണ്ട്, ചെ​റ്റ​പ്പാ​ലം, പ​ഴ​ശി​രാ​ജാ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ പ്രയാണം ചെയ്ത് പു​ൽ​പ്പ​ള്ളി ടൗ​ണി​ൽ ജാഥ സ​മാ​പി​ക്കും. ജാ​ഥ സ​മാ​പ​ന ഉ​ദ്ഘാ​ട​നം എം​സി​എ ബ​ത്തേ​രി രൂ​പ​താ പ്ര​സി​ഡ​ന്‍റ് ര​ഞ്ജി നെ​യ്ശേ​രി​യി​ൽ നി​ർ​വ​ഹി​ക്കും. ടി.​ജി. രാ​ജു പ്ര​ഭാ​ഷ​ണം ന​ട​ത്തും. 21 ന് ​രാ​വി​ലെ 8.30 ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി, അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം, ധൂ​പ പ്രാ​ർ​ത്ഥ​ന. ഫാ. ​ജോ​ർ​ജ് വെ​ട്ടി​ക്കാ​ട്ടി​ൽ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. 11 ന് ​പ​ഴ​ശി​രാ​ജ കോ​ള​ജി​ലേ​ക്ക് അ​നു​സ്മ​ര​ണ പ​ദ​യാ​ത്ര​യും സ്നേ​ഹ​വി​രു​ന്ന് ന​ട​ക്കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​മാ​ത്യു മു​ണ്ടോ ക്കു​ടി​യി​ൽ, ഫാ. ​വ​ർ​ഗീ​സ് പു​ളി​ക്ക​ൽ, ഫാ. ​വ​ർ​ഗീ​സ് കൊ​ല്ല​മാ​വു​ടി, ഫാ. ​ജോ​ണ്‍ പു​ളി​ക്ക​ൽ, പി.​ഒ. ജോ​യി, അ​നീ​ഷ് കെ. ​തോ​മ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.