മൂ​ഴി​മ​ല​യി​ൽ കാ​ട്ടാ​ന​ക​ൾ കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചു
Saturday, July 20, 2019 12:10 AM IST
പു​ൽ​പ്പ​ള്ളി: മൂ​ഴി​മ​ല​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി വ​ൻ​തോ​തി​ൽ കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചു. ഒ​രു​മാ​സ​മാ​യി ​പ്ര​ദേ​ശ​ത്ത് സ്ഥി​ര​മാ​യി കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ൽ എ​ത്താ​റു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ആ​ന​ക​ൾ കൂ​ട്ട​ത്തോ​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കി​റ​ങ്ങു​ക​യാ​ണ്.
വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ കു​രി​ശു​ക​വ​ല​യി​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ മു​ന്നി​ൽ​നി​ന്ന് കോ​താ​ട്ടു​കാ​ലാ​യി​ൽ ബേ​ബി ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്കാ​ണ്.
രാ​ത്രി ര​ണ്ടോ​ടെ വീ​ടി​നു പു​റ​ത്തു​നി​ന്നും ശ​ബ്ദം​കേ​ട്ട് ക​ത​കു തു​റ​ന്ന് പു​റ​ത്തി​റ​ങ്ങി​യ ബേ​ബി മു​റ്റ​ത്തു​നി​ന്നി​രു​ന്ന കാ​ട്ടാ​ന​യു​ടെ മു​ന്നി​ലാ​ണ​ക​പ്പെ​ട്ട​ത്. വ​ള​രെ​പ്പെ​ട്ടെ​ന്ന് വീ​ടി​നു​ള്ളി​ലേ​ക്ക് ക​യ​റി​യ​തി​നാ​ൽ ര​ക്ഷ​പ്പെ​ട്ടു. ബേ​ബി​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം വ​രു​ത്തി​യ​ത്. ഇ​യാ​ളു​ടെ ക​ക്കൂ​സി​ന്‍റെ ടാ​ങ്കും കാ​ട്ടാ​ന​ക​ൾ ത​ക​ർ​ത്തു.പ്ര​ദേ​ശ​ത്തെ നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ കൃ​ഷി​ക​ൾ കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ചു. ച​ങ്ങ​മ്മൂ​ല​യി​ൽ ജോ​ണി, ഒ​റ്റ​ക്കു​ന്നേ​ൽ ജോ​യി, കോ​താ​ട്ടു​കാ​ലാ​യി​ൽ ഗ്രേ​സി, കു​ടി​ലി​ൽ ഭാ​സ്ക​ര​ൻ തു​ട​ങ്ങി നി​ര​വ​ധി ക​ര​ഷ​ക​രു​ടെ വാ​ഴ,തെ​ങ്ങ്, ക​മു​ക് തു​ട​ങ്ങി​യ വി​ള​ക​ൾ കാ​ട്ടാ​ന​ക​ൾ തി​ന്നും ച​വി​ട്ടി​യും ന​ശി​പ്പി​ച്ചു. സ​ന്ധ്യ​യാ​വു​ന്ന​തോ​ടെ നെ​യ്ക്കു​പ്പ വ​ന​ത്തി​ൽ​നി​ന്നും പു​റ​ത്തി​റ​ങ്ങു​ന്ന ആ​ന​ക​ൾ നി​ർ​ബാ​ധം കൃ​ഷി​യി​ട​ങ്ങ​ളി​ലൂ​ടെ വി​ഹ​രി​ക്കു​ക​യാ​ണ്. വ​നാ​തി​ർ​ത്തി​യി​ലെ പ്ര​തി​രോ​ധ കി​ട​ങ്ങു​ക​ളും, വൈ​ദ്യു​തി ക​ന്പി​വേ​ലി​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ത്ത​തു​കൊ​ണ്ട് ന​ശി​ച്ച​തി​നാ​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക് നി​ർ​ബാ​ധം കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങു​വാ​ൻ ക​ഴി​യു​ന്നു. ര​ണ്ട് വ​ർ​ഷ​ങ്ങ​ളാ​യി വ​ന്യ​മൃ​ഗ​ങ്ങ​ൾ കൃ​ഷി​ന​ശി​പ്പി​ച്ചാ​ൽ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ക​ർ​ഷ​ക​ർ നാ​ശ​ന​ഷ്ട​ങ്ങ​ളെ​ക്കു​റി​ച്ച് വ​നം​വ​കു​പ്പി​ന് പ​രാ​തി​യും ന​ൽ​കു​ന്നി​ല്ല.
വ​ന​നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യ​തി​നാ​ലും ഭ​യം​മൂ​ല​വും ക​ർ​ഷ​ക​ർ​ക്ക് മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ വ​ന്യ​മൃ​ഗ​ങ്ങ​ളെ കൃ​ഷി​യി​ട​ത്തി​ൽ​നി​ന്നും അ​ക​റ്റു​വാ​നും ക​ഴി​യു​ന്നി​ല്ല.