ക്ഷീ​ര​മേ​ഖ​ല​യി​ൽ അ​തി​ജീ​വ​നം, പാ​ൽ ഉ​ത്പാ​ദ​ന​ത്തി​ൽ മു​ന്നേ​റ്റം
Saturday, July 20, 2019 12:10 AM IST
ക​ൽ​പ്പ​റ്റ: മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ ഓ​ർ​മ​ക​ളി​ൽ നി​ന്നും പ​തി​യെ ജി​ല്ല ന​വ​കേ​ര​ള​ത്തി​ലേ​ക്ക് ചു​വ​ടു​വയ്​ക്കു​ന്നു. മൃ​ഗ​പ​രി​പാ​ല​ന മേ​ഖ​ല​യെ പ്ര​ധാ​ന ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​ക്കി മാ​റ്റി​യ​വ​രാ​ണ് വ​യ​നാ​ട​ൻ ജ​ന​ത​യി​ൽ കൂ​ടു​ത​ൽ പേ​രും. പ്ര​ള​യാ​ന​ന്ത​രം ക്ഷീ​ര മേ​ഖ​ല​യി​ൽ ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കി​യ ആ​ശ്വാ​സ​ങ്ങ​ൾ ഇതിനു സഹായകരമായി. പാ​ലു​ത്​പാ​ദ​ത്തി​ൽ ശ​രാ​ശ​രി 18,000 ലി​റ്റ​റോ​ളം വ​ർ​ധ​ന ഉ​ണ്ടാ​യ​തു ത​ന്നെ ജി​ല്ല​യു​ടെ അ​തി​ജീ​വ​ന​ത്തി​ന്‍റെ നേ​ർ സാ​ക്ഷ്യ​മാ​ണ്.
ജി​ല്ല​യി​ലെ മൃ​ഗ​പ​രി​പാ​ല​ന മേ​ഖ​ല​യി​ലെ 894 ക​ർ​ഷ​ക​ർ​ക്ക് 97,96,800 രൂ​പ പ്ര​ള​യാ​ന​ന്ത​രം ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കി. നാ​ഷ​ണ​ൽ ലൈ​വ്സ്റ്റോ​ക്ക് മി​ഷ​ൻ (എ​ൻ​എ​ൽ​എം) പ​ദ്ധ​തി പ്ര​കാ​രം 46 ക​ർ​ഷ​ക​ർ​ക്ക് 506 ആ​ടു​ക​ളെ വി​ത​ര​ണം ചെ​യ്തു. പ്ര​ള​യ ബാ​ധി​ത​രാ​യ ക​ർ​ഷ​ക​ർ​ക്ക് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും ക്ഷീ​ര​വി​ക​സ​ന വ​കു​പ്പം 68.9 ട​ണ്‍ ടി​എം​ആ​ർ തീ​റ്റ​യും 29.050 ട​ണ്‍ കാ​ലി​ത്തീ​റ്റ​യും 26 ട​ണ്‍ പ​ച്ച​പ്പു​ല്ലും 10.92 ട​ണ്‍ സൈ​ലേ​ജും 14.595 ട​ണ്‍ വൈ​ക്കോ​ലും 2000 കി​ലോ​ഗ്രാം ധാ​തു​ല​വ​ണ മി​ശ്രി​ത​വും 10 ട​ണ്‍ ചു​ണ്ണാ​ന്പും 2.5 ട​ണ്‍ ബ്ലീ​ച്ചിം​ഗ് പൗ​ഡ​റും സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു. വി​വി​ധ ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നും സ​ഹാ​യ​മാ​യി ല​ഭി​ച്ച തീ​റ്റ​യും വൈ​ക്കോ​ലും പ​ച്ച​പ്പു​ല്ലും മ​രു​ന്നു​ക​ളും ധാ​തു​ല​വ​ണ മി​ശ്രി​ത​വും ക​ർ​ഷ​ക​ർ​ക്ക് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് നേ​രി​ട്ട് ല​ഭ്യ​മാ​ക്കി. കൂ​ടാ​തെ 61 ക്യാ​ന്പു​ക​ളി​ലാ​യി 5,276 മൃ​ഗ​ങ്ങ​ളെ​യും ചി​കി​ത്സി​ച്ചു.
ജി​ല്ല​യി​ൽ ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് മാ​ത്രം 583 ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് പ്ര​ള​യ സ​ഹാ​യം ന​ൽ​കി​യി​ട്ടു​ണ്ട്. എം​എ​സ്ഡി​പി പ​ദ്ധ​തി​യി​ലൂ​ടെ 180 പ​ശു യൂ​ണി​റ്റും ഡോ​ണേ​റ്റ് എ ​കൗ പ​ദ്ധ​തി​യി​ലൂ​ടെ 55 ക​റ​വ​പ്പ​ശു​ക്ക​ളെ​യും 250 കി​ടാ​രി​ക​ളെ​യും പ്ര​ള​യ ബാ​ധി​ത​രാ​യ ക​ർ​ഷ​ക​ർ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കി.
1300 കി​ലോ​ഗ്രാം മി​ന​റ​ൽ മി​ക്ച​റും 66,000 കി​ലോ​ഗ്രാം കാ​ലി​ത്തീ​റ്റ​യും 25 ട​ണ്‍ സൈ​ലേ​ജും 25 ട​ണ്‍ ഗ്രീ​ൻ ഫോ​ഡ​റും 12 ട​ണ്‍ വൈ​ക്കോ​ലും ക്ഷീ​ര​സം​ഘ​ങ്ങ​ൾ വ​ഴി സ​ബ്സി​ഡി​യാ​യി 10,7000 കി​ലോ​ഗ്രാം കാ​ലി​ത്തീ​റ്റ​യും ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് നേ​രി​ട്ട് ല​ഭ്യ​മാ​ക്കി.
പാ​ല് ഉ​ത്പാ​ദ​ന​ത്തി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ ജി​ല്ല ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. എ​ന്നാ​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി​യ പ്ര​ള​യം ജി​ല്ല​യു​ടെ ക്ഷീ​ര​മേ​ഖ​ല​യേ​യും കാ​ര്യ​മാ​യി ബാ​ധി​ച്ചു. പ്ര​ള​യ​ത്തി​നു മു​ന്പു വ​രെ ശ​രാ​ശ​രി 1.75 ല​ക്ഷം ലി​റ്റ​ർ പാ​ല് ഉ​ൽ​പാ​ദ​ന​മു​ള്ള ജി​ല്ല ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ മാ​ത്രം ഉ​ത്പാ​ദ​നം 1.55 ല​ക്ഷം ലി​റ്റ​റാ​യി കു​റ​ഞ്ഞു.
എ​ന്നാ​ൽ പ്ര​ള​യാ​ന​ന്ത​രം ക്ഷീ​ര മേ​ഖ​ല​യി​ൽ കാ​ര്യ​ക്ഷ​മ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​തോടെ ഉ​ത്പാ​ദ​നം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ കൂ​ടി ശ​രാ​ശ​രി 1.90 ല​ക്ഷം ലി​റ്റ​റി​ൽ എ​ത്തി. ജി​ല്ല​യി​ൽ ര​ണ്ട് പ​ര​ന്പ​രാ​ഗ​ത ക്ഷീ​ര സം​ഘ​ങ്ങ​ള​ട​ക്കം 56 ക്ഷീ​ര സം​ഘ​ങ്ങ​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ഇ​തി​ൽ 45 സം​ഘ​ങ്ങ​ളെ പ്ര​ള​യം നേ​രി​ട്ടു ബാ​ധി​ച്ചി​രു​ന്നു. ഇ​തി​ൽ നി​ന്നെ​ല്ലാം ജി​ല്ല ക​ര​ക​യ​റി​ക്ക​ഴി​ഞ്ഞു.