അ​പ​ക​ട​ര​ഹി​ത ഡ്രൈ​വിം​ഗി​ന് അം​ഗീ​കാ​രം
Saturday, July 20, 2019 12:12 AM IST
ക​ൽ​പ്പ​റ്റ: അ​പ​ക​ട പ​ര​ന്പ​ര​ക​ൾ​ക്ക് വി​രാ​മ​മി​ട്ട് കെഎസ്ആ​ർ​ടി​സി​യെ സു​ര​ക്ഷി​ത പാ​ത​യി​ലേ​ക്ക് ന​യി​ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി വി​ജ​യ​ത്തി​ന് ജി​ല്ല​യി​ലെ കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​ക​ൾ​ക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സ​മ്മാ​നം ന​ൽ​കി. തു​ട​ർ​ച്ച​യാ​യി ര​ണ്ട് മാ​സം അ​പ​ക​ട​ര​ഹി​ത​മാ​യി വാ​ഹ​ന​മോ​ടി​ച്ച് സു​ര​ക്ഷ​യു​ടെ പു​തി​യ മോ​ഡ​ൽ അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു കെഎസ്ആ​ർ​ടി​സി​യും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും.
കെഎ​സ്ആ​ർ​ടി​സി ക​ൽ​പ്പ​റ്റ ഡി​പ്പോ​യി​ൽ ന​ട​ന്ന ച​ട​ങ്ങ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ എ.​കെ. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് വ​ർ​ക്സ് മാ​നേ​ജ​ർ മു​ഹ​മ്മ​ദ് സ​ഫ​റു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ഹി​ക്കി​ൾ മൊ​ബി​ലി​റ്റി ഓ​ഫീ​സ​ർ ര​മേ​ശ് കു​ണ്ട​ത്തി​ൽ, ആ​ർ​ടി​ഒ എം.​പി. ജെ​യിം​സ്, നി​യു​ക്ത എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ ബി​ജു ജെ​യിം​സ് എ​ന്നി​വ​ർ മാ​ന​ന്ത​വാ​ടി, ക​ൽ​പ്പ​റ്റ, ബ​ത്തേ​രി ഡി​പ്പോ​ക​ൾ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി. എം​വി​ഐ മാ​രാ​യ കെ.​വി. പ്രേ​മ​രാ​ജ​ൻ, പി. ​സു​നീ​ഷ്, കെ. ​രാ​ജീ​വ​ൻ, വെ​ഹി​ക്കി​ൾ സൂ​പ്പ​ർ വൈ​സ​ർ ഇ.​കെ. ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.