ഫോ​ട്ടോ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു
Saturday, July 20, 2019 12:12 AM IST
മാ​ന​ന്ത​വാ​ടി: പ​ഴ​ശി സ്മാ​ര​ക ഗ്ര​ന്ഥാ​ല​യ​ത്തി​ൽ മു​തി​ർ​ന്ന ഫോ​ട്ടോ​ഗ്രഫ​ർ എ.​ജെ. ചാ​ക്കോ​യു​ടെ ഫോ​ട്ടോ പ്ര​ദ​ർ​ശ​നം ’ക​ന്പ്ലാ​ൻ നാ​ട്ടി’ ആ​രം​ഭി​ച്ചു. മാ​ന​ന്ത​വാ​ടി പ​ഴ​ശി ഗ്ര​ന്ഥാ​ല​യ​ത്തി​ൽ 28 വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം. ത​ബ​ലി​സ്റ്റ് അ​ഗ​സ്റ്റി​ൻ ഇ​ഗ്നേ​ഷ്യ​സ് ത​ബ​ല വാ​യി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.
നാ​ട​ൻ നെ​ൽ​കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​തും പ്ര​ത്യേ​കി​ച്ച് ഉ​ത്സ​വഛാ​യ​യി​ൽ വാ​ദ്യ​ഘോ​ഷ​ത്തോ​ടെ​യും നൃ​ത്ത​ച്ചു​വ​ടു​ക​ളോടെയും ന​ട​ത്ത​പ്പെ​ടു​ന്ന ക​ന്പ​ള നാ​ട്ടി​യു​ടെ ദൃ​ശ്യ​വി​സ്മ​യ​ങ്ങ​ളാ​ണ് ക​ന്പ്ലാ​ൻ നാ​ട്ടി എ​ന്ന പേ​രി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഗ്ര​ന്ഥാ​ല​യം വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ഗം​ഗാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ജി കൊ​ളോ​ണി​യ, കെ.​എ​സ്. സ​ജ​യ​ൻ, എ​ൻ. അ​നി​ൽ​കു​മാ​ർ, എ.​ജെ. ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

തി​രു​വോ​ണം ബം​ബ​ർ പ്ര​കാ​ശ​നം 22ന്

​ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി തി​രു​വോ​ണം ബം​ബ​ർ - 2019 ന്‍റെ ജി​ല്ലാ​ത​ല പ്ര​കാ​ശ​നം 22ന് ​രാ​വി​ലെ 11ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. 300 രൂ​പ വി​ല​യു​ള്ള ടി​ക്ക​റ്റി​ന്‍റെ ഒ​ന്നാം സ​മ്മാ​നം 12 കോ​ടി രൂ​പ​യാ​ണ്. 50 ല​ക്ഷം വീ​തം 10 പേ​ർ​ക്ക് ര​ണ്ടാം സ​മ്മാ​ന​വും ല​ഭി​ക്കും.