അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Sunday, July 21, 2019 12:03 AM IST
ക​ൽ​പ്പ​റ്റ: കേ​ന്ദ്ര​കൃ​ഷി മ​ന്ത്രാ​ല​യ​വും സം​സ്ഥാ​ന കൃ​ഷി വ​കു​പ്പും ചേ​ർ​ന്ന് പൊ​തു​മേ​ഖ​ല​യി​ലു​ള്ള അ​ഗ്രി​ക​ൾ​ച്ച​ർ ഇ​ൻ​ഷു​റ​ൻ​സ് ക​ന്പ​നി മു​ഖേ​ന ന​ട​പ്പി​ലാ​ക്കു​ന്ന വി​ള ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കാ​ൻ അ​ക്ഷ​യ വ​ഴി 30 വ​രെ അ​പേ​ക്ഷി​ക്കാം.

വാ​ഴ, കു​രു​മു​ള​ക്, ഇ​ഞ്ചി, മ​ഞ്ഞ​ൾ, ജാ​തി, ഏ​ലം, ക​വു​ങ്ങ് എ​ന്നീ വി​ള​ക​ൾ​ക്കാ​ണ് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ. അ​പേ​ക്ഷി​ക്കാ​ൻ ആ​ധാ​ർ കാ​ർ​ഡ്, നി​കു​തി ചീ​ട്ട് അ​ല്ലെ​ങ്കി​ൽ പാ​ട്ട​ക്ക​രാ​ർ, ബാ​ങ്ക് പാ​സ്സ് ബു​ക്ക് എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം.