ദു​രി​ത​ തീ​ര​ത്തു​ നി​ന്ന് മോ​ച​നം തേടി ആ​റ് കു​ടും​ബ​ങ്ങ​ൾ
Monday, August 19, 2019 12:11 AM IST
ക​ൽ​പ്പ​റ്റ: എ​ല്ലാ പ്ര​തീ​ക്ഷ​ക​ളും അ​സ്ത​മി​ക്കു​ക​യാ​ണ്. ഒ​രു ഭാ​ഗ​ത്ത് ഏ​ത് നേ​ര​വും പൊ​ട്ടാ​വു​ന്ന രീ​തി​യി​ൽ കു​റി​ച്യ​ർ മ​ല മ​റു​ഭാ​ഗ​ത്ത് ചെ​റി​യൊ​രു മ​ഴ പെ​യ്താ​ൽ പോ​ലും വെ​ള്ളം ക​യ​റി വീ​ട് മു​ങ്ങു​ന്ന അ​ച്ചൂ​ർ പു​ഴ. മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ പാ​തി​രാ​വി​ൽ മ​ക്ക​ളെ​യും വാ​രി​യെ​ടു​ത്ത് ജീ​വ​നും കൊ​ണ്ടോ​ടു​ന്ന വൈ​ത്തി​രി പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ അ​ച്ചൂ​ർ വ​ള​വി​ലെ ആ​റു കു​ടും​ബ​ങ്ങ​ളു​ടെ വി​ലാ​പ​ങ്ങ​ളാ​ണി​ത്.
ര​ണ്ടു പ്ര​ള​യ​ത്തി​ലും ദി​വ​സ​ങ്ങ​ളോ​ളം വെ​ള്ളം കെ​ട്ടി നി​ന്ന​പ്പോ​ൾ അ​ഞ്ച് സെ​ന്‍റ് വീ​ത​മു​ള്ള കു​ടി​ലു​ക​ളി​ലെ കു​ടും​ബ​ങ്ങ​ളു​ടെ അ​വ​സ്ഥ വി​വ​ര​ണാ​തീ​ത​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ൽ പു​ഴ​യോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന വീ​ടി​ന്‍റെ അ​തി​രു​ക​ളെ​ല്ലാം ഇ​ടി​ഞ്ഞ് വീ​ടി​ന്‍റെ പി​ന്നാ​ന്പു​റം വ​രെ പു​ഴ​യെ​ടു​ത്തു.
ഉ​യ​ര​ങ്ങ​ളി​ലു​ള്ള വീ​ടു​ക​ളി​ലുള്ളവര്‌ ഭീതിയോടെയാണ് അ​ന്തി​യു​റ​ങ്ങു​ന്ന​ത്. ദി​വ​സ​ങ്ങ​ളോ​ളം വെ​ള്ള​ത്തി​ൽ മു​ങ്ങി നി​ന്ന​തി​നാ​ൽ ചു​മ​രു​ക​ളും മേ​ൽ​ക്കൂ​ര​യും ഏ​ത് സ​മ​യ​വും നി​ലം​പൊ​ത്തു​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. സ​ർ​ക്കാ​ർ ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യി​ലാ​ണ് ഇ​വ​രു​ടെ പ്ര​തീ​ക്ഷ. സ​ർ​ക്കാ​ർ ത​രു​ന്ന പ​ത്തു​ല​ക്ഷം രൂ​പ വാ​ങ്ങി പോ​കാ​ൻ ഞ​ങ്ങ​ൾ ത​യാ​റാ​ണ്. പ​ട്ടാ​ണി​കു​ണ്ടി​ൽ ഉ​ണ്ണീ​രി, പു​ല്ല​ൻ ഹം​സ, റു​ക്കി​യ, പെ​ങ്ങാ​ട്ട് കു​ഞ്ഞാ​ല​ൻ, പാ​ത്തു​മ്മ സെ​യ്ത​ല​വി തു​ട​ങ്ങി​യ ആ​റു കു​ടും​ബം​ഗ​ങ്ങ​ളാ​ണ് പു​ര​ധി​വാ​സ​ത്തി​നാ​യി കാ​ത്തു നി​ൽ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ വീ​ട് വയ്​ക്കാ​നാ​യി തൊ​ട്ട​ടു​ത്ത് അ​ഞ്ച് സെ​ന്‍റ് സ്ഥ​ലം വാ​ങ്ങി​യ കോ​ട്ടു​പ​റ​ന്പി​ൽ ഖാ​ലി​ദ് എ​ന്ന​യാ​ളു​ടെ സ്ഥ​ലം പൂ​ർ​ണ​മാ​യും പു​ഴ​യെ​ടു​ത്തു.
ഇ​വ​രു​ടെ വീ​ടി​നെ​ല്ലാം വി​ള്ള​ൽ വീ​ണി​ട്ടു​ണ്ട്. ചി​ല വീ​ടു​ക​ൾ വാ​സ​യോ​ഗ്യ​മ​ല്ല. ഇ​തി​നി​ടെയാണ് തൊ​ട്ടു മു​ന്നി​ലെ കു​റി​ച്യ​ർ​മ​ല ഏ​ത് നി​മി​ഷ​വും പൊ​ട്ടു​മെ​ന്ന അ​വ​സ്ഥ​യി​ൽ ത​ല​യ്ക്ക് മു​ക​ളി​ലു​ള്ള​ത്. ഒ​രേ സ​മ​യം ര​ണ്ട് ഭീ​ഷ​ണി​യാ​ണ് ഈ ​കു​ടും​ബം​ങ്ങ​ൾ നേ​രി​ടു​ന്ന​ത്. അ​തു കൊ​ണ്ട് ത​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.