കര കവർന്ന് പുഴ; ആശങ്കയോടെ പ്രദേശവാസികൾ
Monday, August 19, 2019 12:14 AM IST
മു​ക്കം: ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്ന് ക​ര​ക​വി​ഞ്ഞ ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യും ചാ​ലി​യാ​റും ഏ​ക്ക​ർ ക​ണ​ക്കി​ന് തീ​രം ക​വ​ർ​ന്നു. നി​ര​വ​ധി വീ​ടു​ക​ൾ ഇ​പ്പോ​ഴും അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി ക​ര​യി​ടി​ച്ചി​ൽ തു​ട​രു​ക​യാ​ണ​ങ്കി​ലും ഇ​ത്ര​യ​ധി​കം സ്ഥ​ലം പു​ഴ​യെ​ടു​ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്.
നി​ല​മ്പൂ​രി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്നാ​ണ് ചാ​ലി​യാ​ർ ക​ര​ക​വി​ഞ്ഞ​ത്. ഇ​തോ​ടെ നൂ​റ് ക​ണ​ക്കി​ന് വീ​ടു​ക​ളാ​ണ് ഭീ​ഷ​ണി യി​ലാ​യ​ത്. അ​രീ​ക്കോ​ട്, കീ​ഴു​പ​റ​മ്പ്, മാ​വൂ​ർ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മാ​ത്രം ഇ​രു​നൂ​റോ​ളം വീ​ടു​ക​ൾ ക​ര​യി​ടി​ച്ചി​ൽ ഭീ​ഷ​ണി നേ​രി​ടു​ന്നു​ണ്ട്. ഇ​തി​ൽ ഇ​രു​പ​ത് വീ​ടു​ക​ൾ താ​മ​സി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. പ​ല​രും താ​മ​സം മാ​റി​പ്പോ​യി. പ​ല​യി​ട​ങ്ങ​ളി​ലും 200 ഓ​ളം മീ​റ്റ​ർ സ്ഥ​ലം വ​രെ പു​ഴ​യെ​ടു​ത്തി​ട്ടു​ണ്ട്. ഇ​രു​വ​ഴി​ഞ്ഞി​യു​ടേ​യും ചെ​റു​പു​ഴ​യു​ടേ​യും തീ​ര​ത്ത് വ​സി​ക്കു​ന്ന​വ​രു​ടെ കാ​ര്യ​വും വ്യ​ത്യ​സ്ത​മ​ല്ല. ഇ​വി​ട​ങ്ങ​ളി​ലും നി​ര​വ​ധി വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണ്. നി​ര​വ​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ പ​ന്പ്ഹൗ​സും ടാ​ങ്കു​മെ​ല്ലാം പു​ഴ​യി​ലേ​ക്ക് പ​തി​ക്കാ​നാ​യ അ​വ​സ്ഥ​യി​ലാ​ണ്. മു​ക്കം ന​ഗ​ര​സ​ഭ ന​ട​പ്പാ​ക്കി​യ ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മ്മി​ക്കാ​നു​ദ്ദേ​ശി​ച്ചി​രു​ന്ന ബൈ​പ്പാ​സി​ന്‍റെ പ​കു​തി ഭാ​ഗ​വും പു​ഴ​യി​ലേ​ക്ക് പ​തി​ച്ചു. നി​ര​വ​ധി വൃ​ക്ഷ​ങ്ങ​ളും 12 വീ​ട്ടു​കാ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന കി​ണ​റും പു​ഴ​യി​ലേ​ക്ക് പ​തി​ച്ചു. ഇ​പ്പോ​ഴും ഏ​ക്ക​ർ ക​ണ​ക്കി​ന് സ്ഥ​ലം ഏ​ത് നി​മി​ഷ​വും പു​ഴ​യി​ലേ​ക്ക് പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.
തീ​രം ഭിത്തി കെ​ട്ടി സം​ര​ക്ഷി​ക്ക​ൽ മാ​ത്ര​മാ​ണ് പോം​വ​ഴി​യെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​കു​ഞ്ഞ​ൻ പ​റ​ഞ്ഞു. ഇ​നി​യും വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യാ​ൽ സ്ഥി​തി ഗു​രു​ത​ര​മാ​കും. മു​ക്കം പു​തി​യ ബ​സ് സ്റ്റാ​ൻ​ഡും നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളും വീ​ടു​ക​ളും അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്.