വീ​ട്ട​മ്മ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു; യുവാവ് പിടിയിൽ
Monday, August 19, 2019 12:14 AM IST
മു​ക്കം: ന​ഗ​ര​സ​ഭ​യി​ലെ വെ​സ്റ്റ് മാ​മ്പ​റ്റ​യി​ൽ പ​ട്ടാ​പ്പ​ക​ൽ വീ​ട്ട​മ്മ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. മ​ണാ​ശേ​രി സ്കൂ​ളി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ഷീ​ബ ഫൈ​സ​ൽ (45) നെ​യാ​ണ് ഇ​ന്ന​ലെ വൈ​കുന്നേരം നാലരയോടെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​റ്റ​ശേ​രി സ്വ​ദേ​ശി​യാ​യ സു​ജി​ത് അ​മ്പാ​ടി എ​ന്ന​യാ​ൾ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ഷീ​ബ വീ​ടി​ന്‍റെ സി​റ്റൗ​ട്ടി​ൽ ഫോ​ണി​ൽ സം​സാ​രി​ച്ച് കൊ​ണ്ടി​രി​ക്കു​മ്പോ​ൾ അ​തി​ക്ര​മി​ച്ചു ക​യ​റി​യ ഇയാൾ കൊ​ടു​വാ​ൾ ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ന് വെ​ട്ടിയത്. ഒ​ഴി​ഞ്ഞ് മാ​റി​യ​തി​നാ​ൽ വെ​ട്ട് കൈ​ക്കാ​ണ് കൊ​ണ്ട​ത്. വീ​ടി​ന്‍റെ പി​റ​ക് വ​ശ​ത്ത് കൂ​ടി​യാ​ണ് പ്ര​തി എ​ത്തി​യ​ത്. വീ​ട്ടി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്‍റെ ചി​ല്ലും ഇയാൾ ത​ക​ർ​ത്തു. പ്ര​തി​യെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞ് വച്ച് പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.
ഷീബ ഫൈ​സ​ലി​ന്‍റെ വീ​ടി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ട ത​ന്‍റെ ബൈ​ക്ക് തി​രി​ച്ചു വ​ന്ന​പ്പോ​ൾ കാ​ണാ​താ​യ​തി​ൽ പ്ര​കോ​പി​ത​നാ​യാ​ണ് ആക്രമണം ന​ട​ത്തി​യ​തെ​ന്ന് സു​ജി​ത്ത് പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​. എ​ന്നാ​ൽ ബൈ​ക്ക് ഷീബ ഫൈ​സ​ലി​ന്‍റെ വീ​ടി​ന് സ​മീ​പ​മാ​യി​രു​ന്നി​ല്ല എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
പ്രതിക്കു മാ​ന​സി​കാ​സ്വാ​സ്ഥ്യം ഉ​ള്ള​താ​യി സം​ശ​യി​ക്കു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. തെ​ങ്ങ് ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​ണ് സുജിത്. പ​രി​ക്കേ​റ്റ ഷീ​ബ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.