പോ​ക്സോ : ജാ​മ്യം റ​ദ്ദ് ചെ​യ്യാ​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്
Tuesday, August 20, 2019 12:23 AM IST
മാ​ന​ന്ത​വാ​ടി: വി​ദ്യാ​ർ​ഥിനി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​ധ്യാ​പ​ക​ന് ജാ​മ്യം ല​ഭി​ച്ച സം​ഭ​വ​ത്തി​ൽ ജാ​മ്യം റ​ദ്ദ് ചെ​യ്യാ​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്. ജാ​മ്യ ഉ​ത്ത​ര​വി​ന്‍റെ കോ​പ്പി ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റു​ടെ റി​പ്പോ​ർ​ട്ടു​കൂ​ടി തേ​ടി​യാ​യി​രി​ക്കും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ മാ​ന​ന്ത​വാ​ടി എ​സ്എം​എ​സ് ഡി​വൈ​എ​സ്പി കു​ബേ​ര​ൻ ന​ന്പൂ​തി​രി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക.
17 കാ​രി​യാ​യ വി​ദ്യാ​ർ​ഥിനി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പോ​ക്സോ നി​യ​മ​പ്ര​കാ​ര​വും എ​സ്എ​സി, എ​സ്ടി അ​തി​ക്ര​മ നി​യ​മ പ്ര​കാ​ര​വും ക​ന്പ​ള​ക്കാ​ട് പ​റ​ളി​കു​ന്ന് പ​ള്ളി​യാ​ലി​ൽ തൊ​ടു​ക പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഫ​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കേ​സി​ൽ ജാ​മ്യം ല​ഭി​ക്കാ​നി​ട​യാ​യ​തി​ൽ ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ വ്യാ​പ​ക പ്ര​തി​ഷേ​ധ​വും ഉ​യ​ർ​ന്നി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജാ​മ്യം റ​ദ്ദ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​വൈ​എ​സ്പി ഹൈ​ക്കോ​ട​തി സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.