വേ​ലി​യ​ന്പം, ഭൂ​ദാ​നം പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷം
Tuesday, August 20, 2019 12:27 AM IST
പു​ൽ​പ്പ​ള്ളി: വേ​ലി​യ​ന്പം, ഭൂ​ദാ​നം മേ​ഖ​ല​ക​ളി​ലെ വ​നാ​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യി. പ​ക​ൽ സ​മ​യ​ത്ത് പോ​ലും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ കാ​ട്ടാ​ന​ ഇ​റ​ങ്ങു​ന്ന​തിനാല്‌ ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​ണ്. കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ത്തി​ൽ വ​ൻ നാ​ശ​ന​ഷ്ട​മാ​ണ് വ​രു​ത്തി വ​യ്ക്കു​ന്ന​ത്. വേ​ലി​യ​ന്പം, ഭൂ​ദാ​നം, ക​ണ്ടാ​മ​ല, മ​ര​കാ​വ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ ര​ണ്ട് ആ​ഴ്ച്ച​യാ​യി കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്.
വ​നാ​തി​ർ​ത്തി​ക​ളി​ലെ പ്ര​തി​രോ​ധ​വേ​ലി​ക​ളും കി​ട​ങ്ങു​ക​ളും ത​ക​ർ​ന്ന് കി​ട​ക്കു​ക​യാ​ണ്. വ​നാ​ർ​ത്തി​യി​ലെ വ​ന്യ​മൃ​ഗ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ കു​റ്റ​മ​റ്റ​താ​ക്കാ​ൻ വ​നം വ​കു​പ്പ് ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി.
ഒ​രു മാ​സ​ത്തി​നി​ടെ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. വ​ന്യ​മൃ​ഗ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് മ​തി​യാ​യ ന​ഷ്ട പ​രി​ഹാ​രം ന​ൽ​കാ​ത്ത​തും ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
വേ​ലി​യ​ന്പം പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ക​ൽ പോ​ലും ആ​ന​ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും വ​നം​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് യാ​തൊ​രു ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

ക​ർ​ഷ​ക കൂ​ട്ടാ​യ്മ
യോ​ഗം ചേ​ർ​ന്നു

പു​ൽ​പ്പ​ള്ളി: കേ​ര​ളാ - ക​ർ​ണാ​ട​ക അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ സീ​താ​മൗ​ണ്ട്, കൊ​ള​വ​ള്ളി, പാ​റ​ക്ക​വ​ല, ചാ​മ​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നും പ്ര​ദേ​ശ​ത്തെ റോ​ഡ് , ജ​ല​സം​ര​ക്ഷ​ണം ഉ​ൾ​പ്പ​ടെ​യു​ള്ള അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും നേ​തൃ​ത്ത​ത്തി​ൽ യോ​ഗം ചേ​ർ​ന്നു.
കൊ​ള​വ​ള്ളി അ​ങ്ക​ണ​വാ​ടി​യി​ൽ ചേ​ർ​ന്ന ക​ർ​ഷ​ക​ക്കൂ​ട്ടാ​യ്മ യോ​ഗം ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജാ കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശി​വ​രാ​മ​ൻ പാ​റ​ക്കു​ഴി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷി​നു ക​ച്ചി​റ​യി​ൽ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജീ​ന ഷാ​ജി, ബി​ന്ദു ബി​ജു, മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫി​സ​ർ പി.​യു. ദാ​സ്, സു​രേ​ഷ്, കെ.​വി. ജോ​ബി, എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.