അ​വ​ശ്യ​വ​സ്തു​ക്ക​ളു​ം മ​രു​ന്നു​ക​ളുമായി ‘ആ​രോ​ഗ്യ കേ​ര​ളം’
Tuesday, August 20, 2019 12:27 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ ദു​രി​ത​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ മ​രു​ന്നു​ക​ളും അ​വ​ശ്യ​വ​സ്തു​ക്ക​ളു​മാ​യി ആ​രോ​ഗ്യ കേ​ര​ളം. ഇ​ടു​ക്കി, തി​രു​വ​ന്ത​പു​രം ജി​ല്ല​ക​ളി​ലെ ആ​രോ​ഗ്യ കേ​ര​ളം പ്ര​വ​ർ​ത്ത​ക​രാ​ണ് ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​വു​മാ​യി എ​ത്തി​യ​ത്.
ഇ​ടു​ക്കി ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​സു​ജി​ത്ത് സു​കു​മാ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ എ​ഴം​ഗ​സം​ഘം ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് ല​ഭ്യ​മാ​ക്കി​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ബാ​ഗ്, നോ​ട്ട്ബു​ക്ക്, പേ​ന, പെ​ൻ​സി​ൽ, കു​ട എ​ന്നി​വ അ​ട​ങ്ങു​ന്ന കി​റ്റു​ക​ളാ​ണ് അ​ധി​ക​വും. ബെ​ഡ്ഷീ​റ്റ്, നൈ​റ്റി, പു​ത​പ്പ്, തോ​ർ​ത്ത്, അ​ടി​വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ​യ​ട​ങ്ങു​ന്ന 50 കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള കി​റ്റും 225 ജോ​ടി ചെ​രു​പ്പു​ക​ളും ബി​സ്ക്ക​റ്റ്, ഓ​ട്സ്, അ​രി​പ്പൊ​ടി​ക​ൾ എ​ന്നി​വ​യ​ട​ക്ക​മു​ള്ള ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​മു​ണ്ട്. മേ​പ്പാ​ടി ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ള​‌ക‌്ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് കൈ​മാ​റി​യ സാ​ധ​ന​ങ്ങ​ൾ സ​ബ് ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ് എ​റ്റു​വാ​ങ്ങി. ഡി​എം​ഒ ഡോ.​ആ​ർ. രേ​ണു​ക, ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​ബി. അ​ഭി​ലാ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
എ​ൻ​എ​ച്ച്എം സ്റ്റേ​റ്റ് അ​ഡ്മി​ൻ മാ​നേ​ജ​ർ സു​രേ​ഷ്, തി​രു​വ​ന​ന്ത​പു​രം ഡി​പി​എം ഡോ. ​പി.​വി. അ​രു​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മ​രു​ന്നു​ക​ള​ട​ക്കം നാ​ലു ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് എ​ത്തി​ച്ച​ത്.
മു​ണ്ട​ക്കൈ പു​ഞ്ചി​രി​മ​ട്ടം പ​ണി​യ കോ​ള​നി​യി​ലെ നാ​ല് കു​ടും​ബ​ങ്ങ​ൾ​ക്ക​ട​ക്കം പ്ര​ദേ​ശ​ത്തെ ദു​രി​ത​ത്തി​ലാ​യ നി​ര​വ​ധി വീ​ട്ടു​കാ​ർ​ക്ക് സാ​ധ​ന സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്തു.
മു​ണ്ട​ക്കൈ എ​ച്ച്എം​എ​ൽ എ​സ്റ്റേ​റ്റ് പാ​ടി​യി​ലും വെ​ള്ള​രി​മ​ല വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​സ​ര​ത്തെ നാ​ല് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കും സ​ഹാ​യ​മെ​ത്തി​ച്ചു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ​നി​ന്നു​ള്ള പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക​രും സ​ന്ന​ദ്ധ സേ​വ​ന​ത്തി​ന് ത​യാ​റാ​യ ക്ലീ​നിം​ഗ് സം​ഘ​വും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു‌. ദു​രി​ത​ബാ​ധി​ത മേ​ഖ​ല​യി​ൽ സ​ഹാ​യ​മെ​ത്തി​ച്ച​തി​നു​ശേ​ഷ​മു​ള്ള സാ​ധ​ന സാ​മ​ഗ്രി​ക​ൾ ക​ള​‌ക‌്ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് കൈ​മാ​റി.