ദേ​ശീ​യ​പാ​ത: വ​സ്തു​ത​ക​ൾ സു​പ്രീം​കോ​ട​തി​യെ ധ​രി​പ്പി​ക്കും
Tuesday, August 20, 2019 12:27 AM IST
ക​ൽ​പ്പ​റ്റ: ദേ​ശീ​യ​പാ​ത 766ലെ ​രാ​ത്രി​യാ​ത്ര നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​സ്തു​ത​ക​ൾ സു​പ്രീം​കോ​ട​തി​യെ ധ​രി​പ്പി​ക്കാ​ൻ നീ​ല​ഗി​രി​-വ​യ​നാ​ട് നാ​ഷ​ണ​ൽ ഹൈ​വേ ആ​ൻ​ഡ് റെ​യി​ൽ​വേ ആ​ക‌്ഷ​ൻ ക​മ്മി​റ്റി വി​ളി​ച്ചു​ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി​യോ​ഗം തീ​രു​മാ​നി​ച്ചു.
ദേ​ശീ​യ​പാ​ത 766ൽ ​ബ​ന്ദി​പ്പു​ര വ​ന​ത്തി​ലൂ​ടെ​യു​ള്ള ഭാ​ഗം അ​ട​ച്ചി​ടു​ന്ന​തി​നും കു​ട്ട​ഗോ​ണി​ക്കു​പ്പ പാ​ത ദേ​ശീ​യ​പാ​ത​യാ​യി വി​ക​സി​പ്പി​ക്കു​ന്ന​തും സം​ബ​ന്ധി​ച്ചു സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ സു​പ്രീം കോ​ട​തി കേ​ന്ദ്ര വ​നം​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു സ​ർ​വ​ക​ക്ഷി യോ​ഗം.
ബ​ദ​ൽ​പാ​ത ദേ​ശീ​യ​പാ​ത​യാ​യി വി​ക​സി​പ്പി​ച്ചാ​ൽ നി​ല​വി​ലെ ദേ​ശീ​യ​പാ​ത 140 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ഇ​ല്ലാ​താ​വും. ഇ​ത് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ സാ​ന്പ​ത്തി​ക വാ​ണി​ജ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ജ​ന​ങ്ങ​ളു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തെ​യും ബാ​ധി​ക്കും. ബ​ദ​ൽ​പാ​ത ദേ​ശീ​യ​പാ​ത​യാ​യി വി​ക​സി​പ്പി​ക്കു​ന്ന​തു പ​രി​സ്ഥി​തി​ക്ക് കൂ​ടു​ത​ൽ ആ​ഘാ​തം ഏ​ൽ​പ്പി​ക്കും. ബ​ദ​ൽ​പാ​ത കേ​ര​ള, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 25 കി​ലോ​മീ​റ്റ​റി​ല​ധി​കം വ​ന​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ബ​ദ​ൽ​പാ​ത പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നു വി​ശ​ദീ​ക​രി​ക്കാനും വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നു അ​ഭ്യ​ർ​ഥി​ക്കാനും കേ​ര​ള മു​ഖ്യ​മ​ന്ത്രി​യെ​യും ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര മ​ന്ത്രി​മാ​രെ​യും നേ​രി​ൽ കാ​ണാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലി​നു എ​ല്ലാ രാ​ഷ്്‌ട്രീയ പാ​ർ​ട്ടി​ക​ളു​ടെ​യും ജി​ല്ലാ നേ​താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്തി പ്ര​വ​ർ​ത്ത​ക​സ​മി​തി രൂ​പീ​ക​രി​ച്ചു.ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ത്തേ​രി ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​ഷ ഷാ​ജി, പി.​സി. മോ​ഹ​ന​ൻ, വി.​വി. ബേ​ബി, ടി. ​മു​ഹ​മ്മ​ദ്, എം. ​ഭാ​സ്ക​ര​ൻ, പി.​എം. ജോ​യി, കെ.​കെ. വാ​സു​ദേ​വ​ൻ, കെ. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, പി.​എം. അ​ര​വി​ന്ദ​ൻ, ടി.​എം. റ​ഷീ​ദ്, പിേ. ​വ​ണു​ഗോ​പാ​ൽ, വി​ന​യ​കു​മാ​ർ അ​ഴി​പ്പു​റ​ത്ത,് എ​ൻ.​എം. വി​ജ​യ​ൻ, വി. ​മോ​ഹ​ന​ൻ, കെ.​വി. മോ​ഹ​ന​ൻ, എം.​എ. അ​സൈ​നാ​ർ, പി.​വൈ. മ​ത്താ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.