ദു​രി​താ​ശ്വാ​സം: ജില്ലയിൽ എ​ത്തി​യ​തു 128 ട​ണ്‍ അ​രി
Thursday, August 22, 2019 12:12 AM IST
ക​ൽ​പ്പ​റ്റ: പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ മൂ​ന്നു താ​ലൂ​ക്ക് ആ​സ്ഥാ​ന​ങ്ങ​ളി​ൽ സ​ജ്ജീ​ക​രി​ച്ച ക​ള​ക്ഷ​ൻ സെ​ന്‍റ​റു​ക​ളി​ൽ ഇ​തി​ന​കം എ​ത്തി​യ​ത് 128 ട​ണ്‍ അ​രി. ഇ​തി​ൽ 105 ട​ണ്‍ വി​ത​ര​ണം ചെ​യ്തു. 23 ട​ണ്‍ വി​ത​ര​ണ​ത്തി​നാ​യി സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. പ​ത്ത് ട​ണ്ണി​ല​ധി​കം പ​ഞ്ച​സാ​ര​യും 5,793 കി​ലോ​ഗ്രാം റ​വ​യും സു​മ​ന​സ്സു​ക​ൾ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി ക​ള​ക്ഷ​ൻ സെ​ന്‍റ​റു​ക​ളി​ൽ എ​ത്തി​ച്ചു. വി​വി​ധ സെ​ന്‍റ​റു​ക​ളി​ൽ ല​ഭി​ച്ച ഇ​ത​ര ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ കി​ലോ​ഗ്രാ​മി​ൽ: ജാ​ഗി​രി-523, അ​വി​ൽ-2,114, അ​രി​പ്പൊ​ടി-1,014, ഗോ​ത​ന്പു​പൊ​ടി-5,176.5, മൈ​ദ 237, പ​രി​പ്പ് 2,900.5, ചെ​റു​പ​യ​ർ 5,034.5, ഉ​ഴു​ന്ന് 2,517, ഗ്രീ​ൻ​പീ​സ് 375, വ​ൻ​പ​യ​ർ 3275.
വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി 1,064 പെ​ട്ടി അ​വ​ശ്യ മ​രു​ന്നു​ക​ളാ​ണ് ജി​ല്ല​യി​ലെ​ത്തി​യ​ത്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​സ്ത​ക​ങ്ങ​ൾ 18,649, പേ​ന-4,092, പെ​ൻ​സി​ൽ-2,907, ബാ​ഗ്-1,003, വാ​ട്ട​ർ​ബോ​ട്ടി​ൽ 322, കു​ട 347, ഇ​ൻ​സ്ട്രു​മെ​ന്‍റ് ബോ​ക്സ് 525 എ​ന്നി​വ​യും വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളു​മ​ട​ക്കം ല​ഭ്യ​മാ​ക്കി. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും പു​രു​ഷന്മാ​ർ​ക്കും വ​സ്ത്ര​ങ്ങ​ൾ, അ​ടി​വ​സ്ത്ര​ങ്ങ​ൾ, സാ​നി​ട്ടറി നാ​പ്കി​ൻ​സ്, ക്ലീ​നിം​ഗ് സാ​ധ​ന​ങ്ങ​ൾ, ചെ​രു​പ്പു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ജി​ല്ല​യി​ലേ​ക്കെ​ത്തി.
ക​ൽ​പ്പ​റ്റ എ​സ്കെഎംജെ ഹൈ​സ്കൂ​ൾ, ബ​ത്തേ​രി താ​ലൂ​ക്ക് ഓ​ഫീ​സ്, മാ​ന​ന്ത​വാ​ടി ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ള​ക്ഷ​ൻ സെ​ന്‍റ​റു​ക​ൾ. ജീ​വ​ന​ക്കാ​രും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ക​ള​ക്ഷ​ൻ സെ​ന്‍റ​റു​ക​ളി​ൽ രാ​പ​ക​ൽ പ​രി​ശ്ര​മി​ച്ചാ​ണ് സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ചു ത​രം​തി​രി​ച്ച് ക്യാ​ന്പു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്.