ദു​രി​ത​ബാ​ധി​ത​ർക്കു മനോധൈര്യം പ​ക​ർ​ന്ന് ഹൃ​ദ​യ​ഹ​സ്തം
Thursday, August 22, 2019 12:12 AM IST
ക​ൽ​പ്പ​റ്റ: ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നു ജി​ല്ല​യി​ലെ​ത്തി​യ ക​ണ്ണൂ​ർ നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​നി​ലെ​യും ത​ളാ​പ്പ് ഹൃ​ദ​യാ​രാം ക​മ്മ്യൂ​ണി​റ്റി കോ​ള​ജി​ലെ​യും 40 അം​ഗ സം​ഘം ഹൃ​ദ​യ​ഹ​സ്തം എ​ന്ന പേ​രി​ൽ ന​ട​ത്തു​ന്ന കൗ​ണ്‍​സ​ലിം​ഗും സൈ​ക്കോ തെ​റാ​പ്പി​യും ദു​രി​ത​ബാ​ധി​ത​ർക്കു മ​നോ​ധൈര്യം പ​ക​രു​ന്നു. മേ​പ്പാ​ടി പ​ച്ച​ക്കാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ നാ​ശം​വി​ത​ച്ച പു​ത്തു​മ​ല പ്ര​ദേ​ശ​ത്തു​നി​ന്നു മേ​പ്പാ​ടി ഗ​വ.​ഹൈ​സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്കു മാ​റ്റി​യ കു​ടും​ബ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് സം​ഘം മാ​ന​സി​ക ശാ​ക്തീ​ക​ര​ണ പ​രി​പാ​ടി​ക്ക് തു​ട​ക്ക​മി​ട്ട​ത്. ഭ​യം, നി​രാ​ശ, ആ​ത്മ​ഹ​ത്യ പ്ര​വ​ണ​ത, വി​ഷാ​ദം, ദേ​ഷ്യം, ഏ​കാ​ന്ത​ത, ഉ​റ​ക്ക​മി​ല്ലാ​യ്മ തു​ട​ങ്ങി​യ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് ദു​ര​ന്ത​ബാ​ധി​ത​രെ ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി.
ചെ​ന്പോ​ത്ത​റ, നെ​ല്ലി​മു​ണ്ട, കാ​പ്പും​കൊ​ല്ലി, കു​ന്ന​മം​ഗ​ലം വ​യ​ൽ, മാ​നി​വ​യ​ൽ, പു​ളി​യ​ൻ​പ​റ്റ, ക​ടൂ​ർ അ​ന്പ​ല​ക്കു​ന്ന്, മു​പ്പ​നാ​ട്, റി​പ്പ​ണ്‍ എ​സ്റ്റേ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലും ചൂ​ര​ൽ​മ​ല ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ക്യാ​ന്പി​ലും സം​ഘം വ്യ​ക്തി​ഗ​ത കൗ​ണ്‍​സ​ലിം​ഗ് ന​ട​ത്തി.
ഉ​രു​ൾ​പൊ​ട്ട​ലും വെ​ള്ള​പ്പൊ​ക്ക​വും മൂ​ലം കൂ​ടു​ത​ൽ മാ​ന​സി​ക സം​ഘ​ർ​ഷം അ​നു​ഭ​വി​ച്ച കു​ട്ടി​ക​ൾ​ക്കാ​യി വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക​ത സൈ​ക്കോ​തെ​റാ​പ്പി​യും കൗ​ണ്‍​സ​ലിം​ഗും ഉ​ണ്ടാ​യി​രു​ന്നു.
ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ, നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​അ​ഭി​ലാ​ഷ്, ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്രം ഓ​ഫീ​സ​ർ ഡോ.​ഹ​രീ​ഷ്, ഹൃ​ദ​യാ​രാം ക​മ്മ്യൂ​ണി​റ്റി കോ​ള​ജ് ഡ​യ​റ​ക്ട​ർ ഡോ.​സി​സ്റ്റ​ർ ട്രീ​സ പാ​ല​ക്ക​ൽ, ഹെ​ൽ​ത്ത് മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ സ​ജേ​ഷ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (എ​ൽ​ആ​ർ) മു​ഹ​മ്മ​ദ് യൂ​സ​ഫ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ശ​ശി​കു​മാ​ർ, ഹൃ​ദ​യ​ഹ​സ്തം പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ വി.​വി. റി​നേ​ഷ്, കൗ​ണ്‍​സ​ലിം​ഗ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ എം.​വി. സ​തീ​ശ​ൻ, ക​ണ്‍​വീ​ന​ർ സി.​എ. ഗ​ഫൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.