കാരശേരി പൈ​ക്കാ​ട​ൻ മ​ല​യി​ലേ​ത് സോ​യി​ൽ പൈ​പ്പിം​ഗ് പ്ര​തി​ഭാ​സം ത​ന്നെ
Thursday, August 22, 2019 12:13 AM IST
മു​ക്കം: കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ട​ക്കാ​ട് പൈ​ക്കാ​ട​ൻ മ​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത് സോ​യി​ൽ പൈ​പ്പിം​ഗ് പ്ര​തി​ഭാ​സം ത​ന്നെ​യാ​ണെ​ന്ന് വി​ദ​ഗ്ധ​സം​ഘം ജി​ല്ലാ ക​ള​ക്ട​ർ​ക്ക് റി​പ്പോർ​ട്ട് ന​ൽ​കി.
സി​ഡ​ബ്ല്യു​ആ​ർ​ഡി​എം സീ​നി​യ​ർ പ്രി​ൻ​സി​പ്പ​ൽ ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​ദി​നേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ണ് സം​ര​ക്ഷ​ണ വി​ഭാ​ഗം, ജി​യോ​ള​ജി വ​കു​പ്പ് എ​ന്നി​വ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ന​ട​ത്തി​യ പ​ഠ​ന റി​പ്പോ​ർ​ട്ടാ​ണ് ക​ള​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ച്ച​ത്. പ്ര​തി​ഭാ​സം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ന​ത്ത​മ​ഴ ഉ​ണ്ടാ​വു​ന്ന സ​മ​യ​ത്ത് സ​മീ​പ വാ​സി​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്ക​ണ​മെ​ന്നും റി​പോ​ർ​ട്ടി​ൽ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.