നാ​ടു​കാ​ണി ചു​ര​ത്തി​ൽ ഗ​താ​ഗ​തം നി​ല​ച്ച​ത് വ്യാ​പാ​ര മേ​ഖ​ല​യെ ത​ള​ർ​ത്തു​ന്നു
Friday, August 23, 2019 12:10 AM IST
ഗൂ​ഡ​ല്ലൂ​ർ:​നാ​ടു​കാ​ണി ചു​ര​ത്തി​ൽ വാ​ഹ​ന ഗ​താ​ഗ​തം നി​ല​ച്ച​തു ഗൂ​ഡ​ല്ലൂ​ർ, പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ്യാ​പാ​ര മേ​ഖ​ല​യെ ത​ള​ർ​ത്തു​ന്നു. നാ​ടു​കാ​ണി അ​ങ്ങാ​ടി​യി​ലെ മി​ക്ക ക​ട​ക​ളും അ​ട​ച്ചു​പൂ​ട്ടി​യി​രി​ക്ക​യാ​ണ്. ഗൂ​ഡ​ല്ലൂ​ർ ടൗ​ണി​ലും വ്യാ​പാ​ര​മാ​ന്ദ്യം പ്ര​ക​ട​മാ​ണ്.
പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ ചു​ര​പ്പാ​ത ത​ക​ർ​ന്ന​ത് ഗൂ​ഡ​ല്ലൂ​ർ-​പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ൽ​നി​ന്നു മ​ല​പ്പു​റം ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ജോ​ലി​ക്കു​പോ​കു​ന്ന തൊ​ഴി​ലാ​ളി​ക​ളെ​യും വി​ഷ​മ​ത്തി​ലാ​ക്കി. ബ​സു​ക​ളു​ടെ​യും ലോ​ക്ക​ൽ ടാ​ക്സി​ക​ളു​ടെ​യും അ​ഭാ​വ​ത്തി​ൽ കി​ലോ​മീ​റ്റ​റു​ക​ൾ ന​ട​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​ക്കു പോ​കു​ന്ന​തും വ​രു​ന്ന​തും. വ​ഴി​ക്ക​ട​വ്, എ​ട​ക്ക​ര, നി​ല​ന്പൂ​ർ, ചു​ങ്ക​ത്ത​റ ഭാ​ഗ​ങ്ങ​ളി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ളി​ൽ ഏ​റെ​യും ജോ​ലി​ക്ക് പോ​കു​ന്ന​ത്.
ചു​ര​ത്തി​ൽ അ​ഞ്ച് കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ പ​ത്ത് സ്ഥ​ല​ങ്ങ​ളി​ലാ​ണ് പാ​റ​ക​ളും മ​ര​ങ്ങ​ളും മ​ണ്ണും കു​മി​ഞ്ഞു​കി​ട​ക്കു​ന്ന​ത്. 500 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ​നി​ന്നാ​ണ് വ​ലി​യ പാ​റ​ക​ളും മ​റ്റും റോ​ഡി​ലേ​ക്ക് വീ​ണ​ത്. ചു​ര​പ്പാ​ത സ​ഞ്ചാ​ര​യോ​ഗ്യ​മാ​കാ​ൻ മാ​സ​ങ്ങ​ളെ​ടു​ക്കു​മെ​ന്നാ​ണ് പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.