ബാ​ണാ​സു​ര ഡാ​മി​ന്‍റെ ഷ​ട്ട​ർ ഇ​ന്ന് വീ​ണ്ടും തു​റ​ക്കും
Friday, August 23, 2019 12:10 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: ബാ​ണാ​സു​ര ഡാ​മി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ല​ഭി​ച്ച ശ​ക്ത​മാ​യ മ​ഴ​യി​ൽ ക്ര​മാ​തീ​ത​മാ​യി വെ​ള്ളം പൊ​ങ്ങി​യ​തോ​ടെ ഡാ​മി​ന്‍റെ ഷ​ട്ട​ർ ഇ​ന്ന് വീ​ണ്ടും തു​റ​ക്കും. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി​യാ​യ 775.5 മീ​റ്റ​റി​ന​ടു​ത്തെ​ത്തി​യ​താ​ണ് ഷ​ട്ട​ർ തു​റ​ക്കാ​ൻ കാ​ര​ണം. ഉ​ച്ച​യ്ക്ക് 12 ആ​ണ് ഷ​ട്ട​ർ തു​റ​ക്കു​ക. ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​റാ​ണ് 10 സെ.​മീ ഉ​യ​ർ​ത്തു​ക. സെ​ക്ക​ൻ​ഡി​ൽ 8.5 ക്യൂ​ബി​ക് മീ​റ്റ​ർ ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ടും.
ക​ര​മാ​ൻ​തോ​ട് വ​ഴി പ​ന​മ​രം പു​ഴ​യി​ലേ​ക്കാ​ണ് ജ​ലം ഒ​ഴു​ക്കി​വി​ടു​ക. ക​ര​മാ​ൻ​തോ​ടി​ന്‍റെ കൈ​വ​ഴി​ക​ളി​ലൂ​ടെ പ​ടി​ഞ്ഞാ​റ​ത്ത​റ, കോ​ട്ട​ത്ത​റ, പ​ന​മ​രം, വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൾ 20 സെ.​മീ മു​ത​ൽ 30 സെ.​മീ വ​രെ വെ​ള്ളം പൊ​ങ്ങും. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​മാ​യി വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് തു​ട​രു​ന്ന ക​ന​ത്ത മ​ഴ കാ​ര​ണം റി​സ​ർ​വോ​യ​റി​ൽ വ​ൻ​തോ​തി​ൽ വെ​ള്ളം പൊ​ങ്ങു​ക​യാ​യി​രു​ന്നു. ദു​ര​ന്തം ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.