കാ​രി​യ​റെ ക​ബ​ളി​പ്പി​ച്ച് സ്വ​ർ​ണ ഉ​രു​ള​ക​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ മൂ​ന്ന് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Saturday, August 24, 2019 1:13 AM IST
ക​ൽ​പ്പ​റ്റ: കാ​രി​യ​റെ ക​ബ​ളി​പ്പി​ച്ചു സ്വ​ർ​ണ ഉ​രു​ള​ക​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ മൂ​ന്നു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. വ​യ​നാ​ട് ക​ര​ണി സ്വ​ദേ​ശി​ക​ളാ​യ പു​ള്ളാ​ർ​കു​ടി​യി​ൽ പ്ര​വീ​ണ്‍, ക​രി​ങ്കു​ളം ഹ​ർ​ഷ​ൽ, പാ​ടി​ക്ക​ൽ അ​ഷ്ക​ർ അ​ലി എ​ന്നി​വ​രെ​യാ​ണ് ജി​ല്ലാ സ്പെ​ഷ​ൽ ബ്രാ​ഞ്ചി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​രി​പ്പൂ​ർ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ജൂ​ലൈ നാ​ലി​ന് ക​രി​പ്പൂ​രി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ള്ള​ക്ക​ട​ത്തു സം​ഘ​ത്തി​നു​വേ​ണ്ടി കാ​രി​യ​റാ​യ യു​വാ​വ് ശ​രീ​ര​ഭാ​ഗ​ത്ത് ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ സ്വ​ർ​ണ ഉ​രു​ള​ക​ളാ​ണ് പ്ര​തി​ക​ൾ ത​ട്ടി​യെ​ടു​ത്ത​ത്.

യു​വാ​വി​നെ ത​ന്ത്ര​ത്തി​ൽ കാ​റി​ൽ​ക്ക​യ​റ്റി മ​ർ​ദി​ച്ച​ശേ​ഷ​മാ​ണ് സ്വ​ർ​ണം ക​വ​ർ​ന്ന​ത്. ഇയാളെ വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്തു.​പി​ന്നീ​ട് സ്വ​ർ​ണ​ക്ക​ട​ത്തു​സം​ഘ​ത്തി​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് യു​വാ​വ് ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദാ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.