അ​റു​വ​ങ്കാ​ട് വെ​ടി​മ​രു​ന്ന് ഫാ​ക്ട​റി തൊ​ഴി​ലാ​ളി​ക​ൾ നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹം ന​ട​ത്തി
Monday, August 26, 2019 12:07 AM IST
ഗൂ​ഡ​ല്ലൂ​ർ: കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള അ​റു​വ​ങ്കാ​ട് വെ​ടി​മ​രു​ന്നു ഫാ​ക്ട​റി തൊ​ഴി​ലാ​ളി​ക​ൾ നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹം ന​ട​ത്തി.
വെ​ടി​മ​രു​ന്നു ഫാ​ക്ട​റി​ക​ൾ സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ക​ഴി​ഞ്ഞ 20 മു​ത​ൽ ന​ട​ത്തി​വ​രു​ന്ന സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹം സം​ഘ​ടി​പ്പി​ച്ച​ത്.
ഫാ​ക്ട​റി​ക്കു മു​ന്നി​ൽ ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹ​ത്തി​നു വി​വി​ധ യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ അ​ശോ​ക​ൻ, ദി​ലീ​പ്കു​മാ​ർ, ശി​വ​കു​മാ​ർ, ആ​ർ. ഭ​ദ്രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഫാ​ക്ട​റി​യി​ൽ 1,500 തൊ​ഴി​ലാ​ളി​ക​ളാ​ണു​ള്ള​ത്.