കൂ​ടി​ക്കാ​ഴ്ച
Monday, August 26, 2019 12:07 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള മ​ഹി​ളാ സ​മ​ഖ്യ സൊ​സൈ​റ്റി​യു​ടെ വി​മ​ൻ ആ​ൻ​ഡ് ചി​ൽ​ഡ്ര​ൻ ഹോ​മി​ൽ റ​സി​ഡ​ന്‍റ് വാ​ർ​ഡ​ൻ, കെ​യ​ർ ടേ​ക്ക​ർ, ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ്, സെ​ക്യൂ​രി​റ്റി ത​സ്തി​ക​ക​ളി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു.
കൂ​ടി​ക്കാ​ഴ്ച 29ന് ​രാ​വി​ലെ 10ന് ​അ​ഞ്ചാം​മൈ​ലി​ലെ മ​ഹി​ളാ സ​മ​ഖ്യ ജി​ല്ലാ ഓ​ഫീ​സി​ൽ ന​ട​ത്തും. ഫോ​ണ്‍: 04935 227078.

ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു

ഗൂ​ഡ​ല്ലൂ​ർ: പ​ന്ത​ല്ലൂ​ർ-​കൊ​ള​പ്പ​ള്ളി പാ​ത​യി​ൽ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. ക​ന​ത്ത മ​ഴ​യി​ൽ ഈ ​റൂ​ട്ടി​ൽ ഏ​ലി​യാ​സ്ക​ട​യി​ൽ റോ​ഡ് ത​ക​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ര​ണ്ടാ​ഴ്ച​യാ​യി റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ദേ​ശീ​യ​പാ​ത എ​ൻ​ജി​നിയ​ർ​മാ​രാ​യ ന​സീ​മ, ഇ​ള​വ​ര​സ​ൻ എ​ന്നി​വ​രു​ടെ മേ​ൽ നോ​ട്ട​ത്തി​ൽ ത​ട​സ​ങ്ങ​ൾ നീ​ക്കി​യാ​ണ് പാ​ത​യി​ൽ താ​ത്ക്കാ​ലി​ക​മാ​യി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.