മേ​പ്പാ​ടി​യി​ല്‍ ക​ട്ടി​ല്‍ വി​ത​ര​ണം ഇ​ന്ന്
Sunday, September 15, 2019 2:09 AM IST
ക​ല്‍​പ്പ​റ്റ: ജി​ല്ല​യി​ല്‍ പ്ര​കൃ​തി​ദു​ര​ന്ത​ത്തി​നു ഇ​ര​യാ​യ 200 കു​ടും​ബ​ങ്ങ​ള്‍​ക്കു വു​ഡ് ഇ​ന്‍​ഡ​സ്ട്രീ​സ് വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി ഓ​രോ ക​ട്ടി​ല്‍ ന​ല്‍​കും. ഇ​തി​ല്‍ 150 ക​ട്ടി​ല്‍ ഇ​ന്നു രാ​വി​ലെ 10നു ​മേ​പ്പാ​ടി സെ​ന്‍റ് ജോ​സ​ഫ്‌​സ് യു​പി സ്‌​കൂ​ളി​ല്‍ ന​ട​ത്തു​ന്ന ച​ട​ങ്ങി​ല്‍ അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡന്‍റ് സി.​സി. മോ​ഹ​ന​ന്‍ എ​ഡി​എം കെ. ​അ​ജീ​ഷി​നു കൈ​മാ​റും. വി​ത​ര​ണോ​ദ്ഘാ​ട​നം മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് കെ.​കെ. സ​ഹ​ദ് നി​ര്‍​വ​ഹി​ക്കും.

ദു​ര​ന്ത​ബാ​ധി​ത​രി​ല്‍ ഏ​റ്റ​വും അ​ര്‍​ഹ​രെ​ന്നു ക​ണ്ടെ​ത്തി​യ 200 കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് ക​ട്ടി​ല്‍ നല്‌കുന്ന​തെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. വ​ര്‍​ഗീ​സ്, സെ​ക്ര​ട്ട​റി ടി.​പി. ഉ​ണ്ണി, രാ​ജേ​ഷ് മേ​പ്പാ​ടി എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യു​മാ​യി അ​സോ​സി​യേ​ഷ​ന്‍ ഉ​ണ്ടാ​ക്കി​യ ധാ​ര​ണ​യ​നു​സ​രി​ച്ച് 500 ക​ട്ടി​ലാ​ണ് ന​ല്‍​കു​ന്ന​ത്. ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ ക​വ​ള​പ്പാ​റ​യി​ല്‍ വി​ത​ര​ണ​ം ചെയ്യാന്‌ 150 ക​ട്ടി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം കൈ​മാ​റി. ക​ട്ടി​ല്‍ വി​ത​ര​ണ​ത്തി​നു അ​സോ​സി​യേ​ഷ​ന്‍ 35 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​ത്.