സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍​സ് ഫോ​റം : ആ​രോ​ഗ്യ​രം​ഗ​ത്തേ​ക്ക് പ്ര​വ​ര്‍​ത്ത​നം വ്യാ​പി​പ്പി​ക്കു​ന്നു
Sunday, September 15, 2019 2:09 AM IST
ക​ല്‍​പ്പ​റ്റ: കേ​ര​ള സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍​സ് ഫോ​റം ആ​രോ​ഗ്യ​രം​ഗ​ത്തേ​ക്കു പ്ര​വ​ര്‍​ത്ത​നം വ്യാ​പി​പ്പി​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ.​സി. പ​ദ്മ​കു​മാ​ര്‍ രൂ​പം​ന​ല്‍​കി​യ ഹെ​ല്‍​ത്തി എ​യ്ജിം​ഗ്(​ആ​രോ​ഗ്യം നി​ല​നി​ര്‍​ത്തി വ​യ​സാ​കു​ക) പ​ദ്ധ​തി സം​ഘ​ട​ന ഏ​റ്റ​ടു​ത്ത​താ​യി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്് എ.​പി. വാ​സു​ദേ​വ​ന്‍ നാ​യ​ര്‍, ജി​ല്ലാ പ്ര​സി​ഡ​ന്റ് കെ.​വി. മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ശ​ശി​ധ​ര​ന്‍, സെ​ക്ട്ര​ട​റി ടി.​വി. രാ​ജ​ന്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. പ​ദ്ധ​തി​യി​ല്‍ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ യൂ​ണി​റ്റു​ക​ളി​ലും ഹെ​ല്‍​ത്തി എ​യ്ജിം​ഗ് സെ​ല്ലു​ക​ള്‍ തു​ട​ങ്ങും. ഓ​രോ സെ​ല്ലി​ലും അ​ഞ്ചു​വീ​തം പു​രു​ഷ​ന്മാ​രും സ്ത്രീ​ക​ളും ഉ​ണ്ടാ​കും.

റി​ട്ട​. ഡോ​ക്ട​ര്‍/​ന​ഴ്‌​സ്/​ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​യി​രി​ക്കും സെ​ല്‍ ക​ണ്‍​വീ​ന​ര്‍. ജീ​വി​ത​ശൈ​ലി രോ​ഗ നി​ര്‍​ണ​യം-​ബോ​ധ​വ​ത്ക​ര​ണം, ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം, ഹോം ​കെ​യ​ര്‍ തു​ട​ങ്ങി​യ​വ സെ​ല്‍ മു​ഖേ​ന ന​ട​ത്തും. പ​ദ്ധ​തി​യു​ടെ​യും വ​യോ​ജ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന്‍റെ​യും ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം 17നു ​രാ​വി​ലെ 10നു ​മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ക്കും.ഫോ​റം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ര്‍​ജ് വ​ര്‍​ഗീ​സ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തും.